പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അമ്മ ഹീരാ ബെൻ (100) അന്തരിച്ചു. വാർധക്യസഹജമായ അസുഖങ്ങളെ heeraben modi തുടർന്ന് അഹമ്മദാബാദിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം. കഴിഞ്ഞ ദിവസമാണ് ആരോഗ്യപ്രശ്നങ്ങളെ തുടർന്ന് ഹീരാ ബെന്നിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. രാവിലെ പതിനൊന്നു മണിയോടെ ഗാന്ധിനഗറിലെ ശ്മശാനത്തിൽ മൃതദേഹം സംസ്കാരിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദി, മുത്ത സഹോദരൻ സോമ മോദി എന്നിവർ ചേർന്ന് അന്ത്യകർമങ്ങൾക്ക് നേതൃത്വം നൽകി. അമൃത് മോദി, പ്രഹ്ലാദ് മോദി, പങ്കജ് മോദി. വാസന്തി ബെൻ എന്നിവരാണ് മറ്റു മക്കൾ. ഭർത്താവിന്റെ മരണം വരെ വഡ്‌നഗറിലെ കുടുംബ വീട്ടിലായിരുന്നു ഹീരബെൻ താമസിച്ചിരുന്നത്. ഭർത്താവിന്റെ മരണത്തോടെ ഇളയമകനായ പങ്കജ് മോദിയുടെ വീട്ടിലേക്ക് താമസം മാറുകയായിരുന്നു. നൂറ്റാണ്ട് കാലം നീണ്ടുനിന്ന ത്യാഗഭരിതമായ ജീവിതമായിരുന്നു അമ്മയുടേതെന്ന് മോദി അനുസ്മരിച്ചു. കഴിഞ്ഞ ജൂണിൽ അമ്മ 100–ാം വയസ്സിലേക്കു പ്രവേശിച്ചപ്പോൾ ഗാന്ധിനഗറിലെ വീട്ടിലെത്തി നരേന്ദ്ര മോദി പാദപൂജ നടത്തിയിരുന്നു. പ്രധാനമന്ത്രി പദം വരെയെത്തിയ നരേന്ദ്രമോദിയുടെ വളർച്ചക്ക് എന്നും ഊർജ്ജമായിരുന്നു അമ്മ ഹീരാബെൻ. വട് നഗറിലെ ചെറിയ വീട്ടിൽ നിന്ന് ലോക് കല്യാൺ മാർഗിലെ പ്രധാനമന്ത്രിയുടെ വസതി വരെയെത്തിയ യാത്രയിൽ അമ്മയേയും മോദി ചേർത്ത് പിടിച്ചിരുന്നു. രാഷ്ട്രീയ സാമൂഹിക രംഗത്തെ പ്രമുഖർ ഹീര ബെൻ മോദിക്ക് അന്ത്യാഞ്ജലി അർപ്പിച്ചു.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/ILFLwgBnr3t1fYqLSspvr7