കുവൈറ്റ് സിറ്റി: കുവൈത്തിൽ കൊമേഴ്‌സ്യൽ ലൈസൻസില്ലാതെ ഭക്ഷണം തയ്യാറാക്കി വിൽപ്പന നടത്തുന്ന factor meals വീട്ടിൽ റെയ്ഡ് നടത്തി. പബ്ലിക് പ്രോസിക്യൂഷനിൽ നിന്ന് ആവശ്യമായ അനുമതി വാങ്ങുകയും സബ്‌സ്‌ക്രിപ്‌ഷനിൽ ഭക്ഷണം വിൽക്കുന്ന വീട് പരിശോധിക്കാൻ ഫുഡ് ആൻഡ് ഡ്രഗ് അതോറിറ്റിയുടെയും കുവൈറ്റ് മുനിസിപ്പാലിറ്റിയുടെയും സഹായം തേടുകയും ചെയ്ത ശേഷമാണ് ഉദ്യോഗസ്ഥർ ഇവിടെയെത്തി പരിശോധന നടത്തിയത്. ഇവിടെ നിന്നു 10 സ്ത്രീകളും 3 പുരുഷന്മാരുമാണ് പിടിയിലായത്. 18 കിലോ കോഴിയിറച്ചിയും 20 കിലോ പച്ചക്കറിയും പിടിച്ചെടുത്തു. ലൈസൻസില്ലാതെയാണ് ഭക്ഷണം തയ്യാറാക്കിയതെന്നും വൃത്തിഹീനമായ സ്ഥലങ്ങളിലാണ് സാധനങ്ങൾ സൂക്ഷിച്ചിരുന്നതെന്നും ഉദ്യോഗസ്ഥർ കണ്ടെത്തി. നിയമലംഘനങ്ങളുടെ എണ്ണം ഫുഡ് ആൻഡ് ഡ്രഗ് അതോറിറ്റി രേഖപ്പെടുത്തിയിട്ടുണ്ട്. വീട്ടിലേക്കുള്ള വൈദ്യുതി ബന്ധം വിച്ഛേദിക്കുകയും പ്രതികൾക്കെതിരെ നിയമനടപടികൾ സ്വീകരിക്കുന്നതിന് ബന്ധപ്പെട്ട അധികാരികൾക്ക് കൈമാറുകയും ചെയ്തു.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/ILFLwgBnr3t1fYqLSspvr7