കുവൈത്ത് സിറ്റി: കുവൈത്തില്‍ വേശ്യാവൃത്തിയില്‍ ഏര്‍പ്പെട്ടതിന് രണ്ട് യുവതികളെ അറസ്റ്റ് ചെയ്‍തു kuwait police. ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍ ജനറല്‍ ഡിപ്പാര്‍ട്ട്മെന്റിന് കീഴിലുള്ള പബ്ലിക് മോറല്‍ ആന്റ് ആന്റി ട്രാഫികിങ് വിഭാഗം നടത്തിയ പരിശോധനയിലാണ് ഇരുവരും പിടിയിലായത്. ഇരുവരും സന്ദര്‍ശക വിസയിലാണ് കുവൈത്തില്‍ എത്തിയത്. ഇവര്‍ ഏത് രാജ്യത്തു നിന്നാണ് വന്നതെന്നത് ഉള്‍പ്പെടെയുള്ള മറ്റ് വിശദാംശങ്ങളൊന്നും അധികൃതര്‍ പുറത്തുവിട്ടിട്ടില്ല. എന്നാൽ, ഇരുവരും വേശ്യാവൃത്തിക്കായി ആളുകളെ എത്തിച്ച് പണം വാങ്ങുന്ന അന്താരാഷ്‍ട്ര സംഘത്തിന്റെ ഭാഗമാണെന്ന് ആഭ്യന്തര മന്ത്രാലയം പുറത്തുവിട്ട പ്രസ്‍താവനയില്‍ വ്യക്തമാക്കി. ഇരുവരെയും തുടര്‍ നടപടികള്‍ക്കായി ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് കൈമാറി.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/ILFLwgBnr3t1fYqLSspvr7