cheapo airഉത്സവ സീസണിൽ കുതിച്ചുയർന്ന് വിമാനടിക്കറ്റ് നിരക്ക് ; വലഞ്ഞ് പ്രവാസികൾ

കുവൈത്ത് സിറ്റി: ക്രിസ്മസും പുതുവത്സരവും ഉൾപ്പെടെ ഉത്സവ സീസൺ എത്തിയതോടെ കുതിച്ചുയർന്ന് വിമാന ടിക്കറ്റ് നിരക്ക്. തുർക്കി, ദുബൈ, സൗദി അറേബ്യ, ഈജിപ്ത്, ലെബനൻ, ലണ്ടൻ, ഫിലിപ്പീൻസ് തുടങ്ങിയ ചില സ്ഥലങ്ങളിലേക്കുള്ള ടിക്കറ്റിന് വൻ വർധനവാണ് ഉണ്ടായിരിക്കുന്നത്.
സാധാരണ നിരക്കിൽ നിന്ന് 100 മുതൽ 250 ശതമാനം വർധനവാണ് ഉണ്ടായിട്ടുള്ളതെന്നാണ് റിപ്പോർട്ടുകൾ. കുവൈത്തിലെ സ്വകാര്യ വിദേശ സ്‌കൂളുകളുടെ അവധിക്കാലത്തോടനുബന്ധിച്ചാണ് ചില ഇടങ്ങളിലേക്കുള്ള ടിക്കറ്റുകൾക്ക് ആവശ്യക്കാർ ഇത്രത്തോളം വർധിച്ചതെന്ന് ട്രാവൽ, ടൂറിസം വിദഗ്ധർ പറയുന്നത്. അവധിക്കാലം കൂടി എത്തിയതോടെ രാജ്യത്തിന് പുറത്തേക്ക് യാത്ര ചെയ്യാൻ കുടുംബങ്ങൾ തയ്യാറായിരിക്കുന്ന സമയം കൂടിയാണിത്. ഉയർന്ന ടിക്കറ്റ് നിരക്കുള്ള യാത്രാ സീസൺ തിരിച്ചറിയാൻ നേരത്തെ തന്നെ യാത്രകൾ ആസൂത്രണം ചെയ്യണമെന്നും, യാത്രകൾക്കുള്ള റിസർവേഷനുകൾക്കായി ഫ്ലെക്സിബിൾ തീയതികളും സമയങ്ങളും സ്വീകരിക്കുന്നതും പ്രമോഷണൽ ഓഫറുകൾ പ്രയോജനപ്പെടുത്തുന്നതും വിലകൾ നിരന്തരം നിരീക്ഷിക്കേണ്ടതിന്റെ ആവശ്യകതയുമുണ്ടെന്ന് വിദഗ്ധർ വിശദീകരിക്കുന്നു.

കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/ILFLwgBnr3t1fYqLSspvr7

Related Posts

Leave a Reply

Your email address will not be published. Required fields are marked *

© 2025 KUWAITVARTHAKAL - WordPress Theme by WPEnjoy
Exit mobile version