കുവൈറ്റ് സിറ്റി: കുവൈറ്റില്‍ ഇന്ത്യക്കാരുടെ വീട്ടില്‍ പട്ടാപ്പകല്‍ കവര്‍ച്ച theft. സാല്‍മിയ ബ്ലോക്ക് 12ൽ സ്ഥിതി ചെയ്യുന്ന വീട്ടിലാണ് കവർച്ച നടന്നത്. വീട്ടിലെ ദമ്പതികള്‍ ജോലിക്ക് പോയ സമയത്താണ് സംഭവം നടന്നത്. ഉച്ചയ്ക്ക് ഇവരുടെ മകൾ സ്‌കൂളില്‍ നിന്ന് മടങ്ങിയെത്തിയപ്പോഴാണ് വാതില്‍ തകര്‍ന്നു കിടക്കുന്നത് കണ്ടത്. ഉടൻ ദമ്പതികളെ വിവരം അറിയിക്കുകയും ചെയ്തു. ലാപ്‌ടോപ്പ്, സ്വര്‍ണം അടക്കമുള്ളവ നഷ്ടപ്പെട്ടതായാണ് വിവരം. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അന്വേഷണസംഘം സ്ഥലത്തെത്തി പരിശോധന നടത്തുകയും ചെയ്തു.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/ILFLwgBnr3t1fYqLSspvr7