ഞായറാഴ്ച വൈകുന്നേരം ഖത്തറിൽ നടന്ന ലോകകപ്പ് 2022 ട്രോഫി നേടിയ അർജന്റീനയ്ക്ക് അഭിനന്ദനവുമായി kuwait amir കുവൈത്ത് അമീർ. ഇത് സംബന്ധിച്ച് അർജന്റീന പ്രസിഡന്റ് ആൽബെർട്ടോ ഫെർണാണ്ടസിന് ഹിസ് ഹൈനസ് അമീർ ഷെയ്ഖ് നവാഫ് അൽ-അഹമ്മദ് അൽ-ജാബർ അൽ-സബാഹ് അഭിനന്ദന സന്ദേശം അയച്ചു. ചാമ്പ്യൻഷിപ്പിൽ ഉടനീളം അർജന്റീനിയൻ ടീമിന്റെ മികച്ച പ്രകടനത്തെ ഹിസ് ഹൈനസ് ദി അമീർ അഭിനന്ദിച്ചു. മികച്ച പ്രകടനത്തിന് അർഹമായ വിജയമാണ് അർജന്റീന നേടിയതെന്നും ഫൈനൽ മത്സരിക്കുന്ന രണ്ട് ടീമുകളും പ്രകടിപ്പിച്ച കളി മികവ് അഭിനന്ദനം അർഹിക്കുന്നു എന്നും അദ്ദേഹം വ്യക്തമാക്കി. ചാമ്പ്യൻഷിപ്പിന് വേദിയൊരുക്കുന്നതിനും വിജയം ഉറപ്പാക്കുന്നതിനും ആതിഥേയ രാജ്യമായ ഖത്തർ നടത്തിയ മഹത്തായ ശ്രമങ്ങളെയും അദ്ദേഹം പ്രശംസിച്ചു.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/DYDPb48irAhIqIs6JJUM0q