ഫിഫ 2022 ലോകകപ്പ് ഫൈനലിൽ അർജന്റീന ഫ്രാൻസിനെ പരാജയപ്പെടുത്തിയപ്പോൾ 2022 wc നാടകീയമായ ഒരു ഫലത്തിന് സാക്ഷ്യം വഹിക്കാൻ കുവൈറ്റിൽ വൻ ജനക്കൂട്ടമാണ് തടിച്ചുകൂടിയത്. മത്സരത്തിന്റെ അവസാന നിമിഷം വരെ തങ്ങളുടെ പ്രിയപ്പെട്ട കളിക്കാരെ പിന്തുണച്ച് നിരവധി പേർ കുവൈത്തിലെ ഫാൻ സോണുകളിലെത്തി. നിരവധി വലിയ സ്ക്രീനുകൾ ഉൾപ്പെടുന്ന ഫാൻ സോണായ കണ്ടെയ്നർ പാർക്കിൽ ഫ്രാൻസിന്റെയും അർജന്റീനയുടെയും ആരാധകർ ആഹ്ളാദാരവങ്ങൾ മുഴക്കി. പെനാൽറ്റിയിൽ 4-2 ന് ജയിച്ച ശേഷം അർജന്റീന ആരാധകർ തങ്ങളുടെ ടീമിന്റെ മൂന്നാം കിരീടം ആഘോഷിച്ചാണ് ഫാൻ സോണിൽ നിന്ന് മടങ്ങിയ്ത. അതേസമയം നിലവിലെ ചാമ്പ്യൻമാരായ ഫ്രാൻസിന്റെ പിന്തുണക്കാർക്ക് തോൽവി നിരാശ ഉണ്ടാക്കിയെങ്കിലും അവർ എംബാപെ ഉൾപ്പെടെയുള്ള താരങ്ങൾ മികച്ച പ്രകടനം നടത്തിയെന്ന് അഭിപ്രായപ്പെട്ടു.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/DYDPb48irAhIqIs6JJUM0q