കുവൈത്ത് : കുവൈത്തിൽ ഹൃദയം മാറ്റിവയ്ക്കൽ ശസ്ത്രക്രിയ വിജയകരമായി പൂർത്തിയാക്കിയതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു heart stent surgery. 60 കാരനായ പൗരനാണ് ശസ്ത്രക്രിയ നടത്തിയത്. ഹൃദയസ്തംഭനത്തെ തുടർന്ന് ചികിത്സയോട് പ്രതികരിക്കാത്തതിനെ തുടർന്നാണ് ഇദ്ദേഹത്തിന് ശസ്ത്രക്രിയ നടത്താൻ തീരുമാനിച്ചത്. കുവൈത്ത്-സൗദി മെഡിക്കൽ സംഘത്തിലെ പ്രൊഫസർ റിയാദ് അൽ-താർസി, സൗദി അറേബ്യയിലെ കിംഗ് ഫൈസൽ സ്പെഷ്യലിസ്റ്റ് ആശുപത്രിയിലെ ഡോ. ഫിറാസ് ഖലീൽ, സൽമാൻ അൽ-ദബ്ബൂസ് സെന്ററിലെ ഡോ. ഖൽദൂൻ അൽ-ഹമൂദ്,എന്നിവരുടെ നേതൃത്വത്തിലാണ് ശസ്ത്ര ക്രിയ നടത്തിയത്. ഇതോടെ രാജ്യത്തെ രണ്ടാമത്തെ ഹൃദയം മാറ്റിവയ്ക്കൽ ശസ്ത്രക്രിയയാണ് ഡോക്ടർമാർ വിജയകരമായി പൂർത്തിയാക്കിയത്. അതേസമയം, രാജ്യത്തിനകത്ത് ആദ്യമായാണ് ഒരു കുവൈത്തി പൗരനിൽ ഹൃദയം മാറ്റി വെക്കൽ ശസ്ത്രക്രിയ നടത്തിയത്. ശസ്ത്രക്രിയയിൽ പങ്കെടുത്ത ഡോക്ടർമാർക്കും അനസ്തേഷ്യ, നഴ്സിംഗ്, ക്ലിനിക്കൽ ഫാർമസിസ്റ്റ്, ഇമ്മ്യൂണോളജി, റീഹാബിലിറ്റേഷൻ ആൻഡ് ഫിസിയോതെറാപ്പി എന്നീ വിഭാഗങ്ങളിലെ ജീവനക്കാർക്കും ആരോഗ്യ മന്ത്രി ഡോ അഹമ്മദ് അൽ അവാദി നന്ദി അറിയിച്ചു.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/DYDPb48irAhIqIs6JJUM0q