കുവൈത്ത് സിറ്റി; കുവൈത്തിൽ മരുന്നുക്ഷാമം റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ പുതിയ മരുന്നുകൾ medical education രാജ്യത്തേക്ക് എത്തിയതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. മരുന്ന് ഇറക്കുമതി കരാറുകൾ പൂർത്തിയാക്കുന്നതിനുള്ള നടപടികൾ വേഗത്തിലാക്കാൻ ബന്ധപ്പെട്ട അധികാരികളുമായി പ്രവർത്തിക്കുന്നുണ്ടെന്നും മന്ത്രാലയം കൂട്ടിച്ചേർത്തു. ദിവസേന നിരവധി രോഗികൾക്ക് നിർദ്ദേശിക്കുന്ന സുപ്രധാന മരുന്നുകളുടെ ക്ഷാമം കുവൈറ്റ് നേരിടുന്നതായി നേരത്തെ റിപ്പോർട്ട് ചെയ്തിരുന്നു. മരുന്നുകൾക്കായി ആരോഗ്യമന്ത്രാലയത്തിന്റെ വാർഷിക ബജറ്റ് വിഹിതത്തിലെ പോരായ്മകളാണ് മരുന്നുകളുടെ ദൗർലഭ്യത്തിനും നിലവിലെ പ്രശ്നങ്ങൾക്കും കാരണമെന്ന് ആക്ഷേപമുണ്ട്. അതേസമയം, മരുന്നുകൾ വാങ്ങുന്നതിന് സാമ്പത്തിക വിഹിതം നൽകണമെന്ന ആരോഗ്യ മന്ത്രാലയത്തിന്റെ അഭ്യർത്ഥനകളൊന്നും മന്ത്രാലയം നിരസിച്ചിട്ടില്ലെന്ന് ധനമന്ത്രി അബ്ദുൾവഹാബ് അൽ റുഷൈദ് പറഞ്ഞു.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/DYDPb48irAhIqIs6JJUM0q