കുവൈത്ത് സിറ്റി: കുവൈത്തിൽ യുവതിയെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ കേസിൽ court marriage പ്രതിയായ യുവാവിന് വധശിക്ഷ വിധിച്ച് കോടതി.
കുവൈത്തി യുവതി ഫറ അക്ബറിനെ കുത്തിക്കൊന്ന കേസിലാണ് പരമോന്നത കോടതിയുടെ വിധി. നേരത്തെ പ്രതിക്ക് വിചാരണ കോടതി വധശിക്ഷ വിധിച്ചിരുന്നു. എന്നാൽ ഇത് അപ്പീല്‍ കോടതി ജീവപര്യന്തം തടവായി ഇളവ് ചെയ്‍തു. ഇതിനെതിരെ പ്രോസിക്യൂഷന്‍ നല്‍കിയ അപ്പീല്‍ പരിഗണിച്ചാണ് പരമോന്നത കോടതി ഇപ്പോൾ വധശിക്ഷ വിധിച്ചിരിക്കുന്നത്. കുവൈത്ത് പ്രതിരോധ മന്ത്രാലയത്തിലെ ഉദ്യോഗസ്ഥനാണ് കേസിൽ ശിക്ഷിക്കപ്പെട്ടതെന്നാണ് പ്രാദേശിക മാധ്യമങ്ങൾ നൽകുന്ന വിവരം. 2021 മാര്‍ച്ച് 13നാണ് കുവൈത്തിനെ നടുക്കിയ കൊലപാതകം നടന്നത്. സബാഹ് അല്‍ സാലിം ഏരിയയിൽ വച്ചാണ് ക്രൂരത നടന്നത്. പെണ്‍മക്കളോടൊപ്പം കാറില്‍ യാത്ര ചെയ്യുകയായിരുന്ന ഫറയുടെ വാഹനത്തെ പ്രതി തന്റെ വാഹനം കുറുകെയിട്ട് തടയുകയും കുട്ടികളെയും യുവതിയെയും തട്ടിക്കൊണ്ട് പോവുകയും ചെയ്യുകയായിരുന്നു. തുടർന്ന് ഫറയെ കുട്ടികള്‍ളുടെ മുന്നില്‍ വെച്ച് കുത്തിക്കൊല്ലുകയുമായിരുന്നു. ഫറ മരിച്ചെന്ന് ഉറപ്പാക്കിയ ശേഷം പ്രതി മൃതദേഹം ഒരു ആശുപത്രിയിലേക്ക് കൊണ്ടുപോയി അവിടെ ഉപേക്ഷിക്കുകയായിരുന്നു. ഫറയുടെ കാറില്‍ പ്രതി രഹസ്യമായി ഒരു ജി.പി.എസ് ട്രാക്കിങ് ഉപകരണം ഘടിപ്പിച്ചിരുന്നു. ഇത് ഉപയോഗിച്ച് യുവതി എവിടെയുണ്ടെന്ന് കൃത്യമായി മനസിലാക്കിയായിരുന്നു കൊലപാതകം നടത്താന്‍ പദ്ധതിയിട്ടത്. വിവാഹ വാഗ്ദാനം നിരസിച്ചതിനെ തുടര്‍ന്നാണ് പ്രകോപിതനായ പ്രതി ഫറയെ കൊലപ്പെടുത്തിയത്. നിരന്തരം യുവാവ് ശല്യം ചെയ്യുന്നതായി കാട്ടി ഫറ നേരത്തെ പരാതി നൽകിയിരുന്നു. യുവാവ് തന്നെ തട്ടിക്കൊണ്ടുപോകാനും കൊല്ലാനും സാധ്യതയുണ്ടെന്നും ഫറ നൽകിയ പരാതികളിൽ വ്യക്തമാക്കിയിരുന്നു.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/DYDPb48irAhIqIs6JJUM0q