indian embassyപ്രവാസി എഞ്ചിനീയര്‍മാര്‍ക്കായി രജിസ്‍ട്രേഷന്‍ ആരംഭിച്ച് കുവൈത്ത് ഇന്ത്യന്‍ എംബസി; ഈ ദിവസത്തിന് മുമ്പ് രജിസ്റ്റര്‍ ചെയ്യണം,

കുവൈത്ത് സിറ്റി: കുവൈത്തില്‍ ജോലി ചെയ്യുന്ന ഇന്ത്യന്‍ എഞ്ചിനീയര്‍മാരുടെ രജിസ്‍ട്രേഷന്‍ തുടങ്ങി ഇന്ത്യന്‍ എംബസി indian embassy . നേരത്തെ ഇത്തരത്തില്‍ 2020 സെപ്‍റ്റംബര്‍ മാസത്തിൽ എംബസി രജിസ്ട്രേഷൻ നടത്തിയിരുന്നു. പിന്നീട് ഇപ്പോളാണ് രജിസ്ട്രേഷൻ നടക്കുന്നത്. നിലവിൽ ശേഖരിച്ചിട്ടുള്ള വിവരങ്ങൾ പുതുക്കുന്നതിനാണ് ഈ രജിസ്‍ട്രേഷന്‍ നടത്തുന്നത്. കുവൈത്തിലെ എല്ലാ ഇന്ത്യന്‍ എഞ്ചിനീയര്‍മാരും ഓണ്‍ലൈനായി എംബസിയില്‍ രജിസ്റ്റര്‍ ചെയ്യണം. ഇത് സംബന്ധിച്ച വിവരങ്ങൾ എംബസി ഔദ്യോഗിക വെബ്‍സൈറ്റില്‍ പ്രസിദ്ധീകരിച്ച നോട്ടീസില്‍ വ്യക്തമാക്കിയിട്ടുണ്ട്. https://forms.gle/vFJaUcjjwftrqCYE6 എന്ന ഗൂഗിള്‍ ഫോം വഴിയാണ് വിവരങ്ങള്‍ നല്‍കേണ്ടത്. ഇതിന് മുമ്പ് രജിസ്റ്റര്‍ ചെയ്‍തിട്ടുള്ളവരും ഇപ്പോള്‍ വീണ്ടും രജിസ്റ്റര്‍ ചെയ്യണം. 2022 ഡിസംബര്‍ 22 ആണ് രജിസ്ട്രേഷൻ പൂർത്തിയാക്കേണ്ട അവസാന തീയ്യതി.

കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/DYDPb48irAhIqIs6JJUM0q

Related Posts

Leave a Reply

Your email address will not be published. Required fields are marked *

Exit mobile version