hmoആരോ​ഗ്യ മേഖലയ്ക്ക് മുൻ​ഗണന; കുവൈ​ത്ത് ആരോഗ്യമേഖലയിൽ റോബോട്ടിക് സർജറി സേവനങ്ങൾ വികസിപ്പിക്കും

കു​വൈ​ത്ത് സി​റ്റി: കുവൈത്തിൽ ആരോഗ്യമേഖലയിൽ റോബോട്ടിക് സർജറി സേവനങ്ങൾ hmo വികസിപ്പിക്കുമെന്ന് ആ​രോ​ഗ്യ​മ​ന്ത്രി ഡോ. ​അ​ഹ്മ​ദ് അ​ൽ അ​വാ​ദി പ​റ​ഞ്ഞു.റോ​ബോ​ട്ടി​ക് സ​ർ​ജ​റി​യു​ടെ ആ​ദ്യ കോ​ൺ​ഫ​റ​ൻ​സ് ഉ​ദ്ഘാ​ട​നം ചെ​യ്തു സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു ആ​രോ​ഗ്യ​മ​ന്ത്രി.ആ​രോ​ഗ്യ മേ​ഖ​ല​യി​ൽ ഗു​ണ​നി​ല​വാ​രം ഉ​യ​ർ​ത്തു​ന്ന​തി​നും പ്ര​ക​ട​നം മെ​ച്ച​പ്പെ​ടു​ത്തു​ന്ന​തി​നും പാ​ർ​ശ്വ​ഫ​ല​ങ്ങ​ൾ കു​റ​ക്കു​ന്ന​തി​നും റോബോട്ടിക് സർജറി മുതൽക്കൂട്ടാകുമെന്നും മന്ത്രി കൂട്ടിച്ചേർത്തു. ആ​രോ​ഗ്യ മ​ന്ത്രാ​ല​യം ഇ​തി​ന​കം 800 റോ​ബോ​ട്ടി​ക് സ​ർ​ജ​റി​ക​ൾ ന​ട​ത്തിയിട്ടുണ്ട്. എ​ണ്ണം ക​ഴി​ഞ്ഞ മൂ​ന്നു വ​ർ​ഷ​ത്തി​നി​ടെ​യാ​ണ് അ​തി​ൽ 300 ന​ട​ത്തി​യത്. ശാ​സ്ത്രീ​യ പു​രോ​ഗ​തി, വൈ​ദ​ഗ്ധ്യം പ​ങ്കി​ട​ൽ, വി​വ​ര​ങ്ങ​ൾ വി​ക​സി​പ്പി​ക്ക​ൽ, മെ​ഡി​ക്ക​ൽ സം​വി​ധാ​നം ന​വീ​ക​രി​ക്ക​ൽ, കൂ​ടു​ത​ൽ റോ​ബോ​ട്ടി​ക് സ​ർ​ജ​റി​ക​ൾ ന​ട​ത്താ​നു​ള്ള ശ്ര​മ​ങ്ങ​ൾ ഏ​കീ​ക​രി​ക്കു​ക, ശ​സ്ത്ര​ക്രി​യാ വി​ദ​ഗ്ധ​രെ ഏ​കോ​പി​പ്പി​ക്കു​ക എ​ന്നി​വ ല​ക്ഷ്യ​മി​ട്ടാണ് രാജ്യത്ത് റോ​ബോ​ട്ടി​ക് സ​ർ​ജ​റി​ കോൺഫറൻസ് നടത്തുന്നത്.

കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/DYDPb48irAhIqIs6JJUM0q

Related Posts

Leave a Reply

Your email address will not be published. Required fields are marked *

© 2026 KUWAITVARTHAKAL - WordPress Theme by WPEnjoy
Exit mobile version