കുവൈത്ത് സിറ്റി: കുവൈത്തിൽ ആരോഗ്യമേഖലയിൽ റോബോട്ടിക് സർജറി സേവനങ്ങൾ hmo വികസിപ്പിക്കുമെന്ന് ആരോഗ്യമന്ത്രി ഡോ. അഹ്മദ് അൽ അവാദി പറഞ്ഞു.റോബോട്ടിക് സർജറിയുടെ ആദ്യ കോൺഫറൻസ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു ആരോഗ്യമന്ത്രി.ആരോഗ്യ മേഖലയിൽ ഗുണനിലവാരം ഉയർത്തുന്നതിനും പ്രകടനം മെച്ചപ്പെടുത്തുന്നതിനും പാർശ്വഫലങ്ങൾ കുറക്കുന്നതിനും റോബോട്ടിക് സർജറി മുതൽക്കൂട്ടാകുമെന്നും മന്ത്രി കൂട്ടിച്ചേർത്തു. ആരോഗ്യ മന്ത്രാലയം ഇതിനകം 800 റോബോട്ടിക് സർജറികൾ നടത്തിയിട്ടുണ്ട്. എണ്ണം കഴിഞ്ഞ മൂന്നു വർഷത്തിനിടെയാണ് അതിൽ 300 നടത്തിയത്. ശാസ്ത്രീയ പുരോഗതി, വൈദഗ്ധ്യം പങ്കിടൽ, വിവരങ്ങൾ വികസിപ്പിക്കൽ, മെഡിക്കൽ സംവിധാനം നവീകരിക്കൽ, കൂടുതൽ റോബോട്ടിക് സർജറികൾ നടത്താനുള്ള ശ്രമങ്ങൾ ഏകീകരിക്കുക, ശസ്ത്രക്രിയാ വിദഗ്ധരെ ഏകോപിപ്പിക്കുക എന്നിവ ലക്ഷ്യമിട്ടാണ് രാജ്യത്ത് റോബോട്ടിക് സർജറി കോൺഫറൻസ് നടത്തുന്നത്.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/DYDPb48irAhIqIs6JJUM0q