കുവൈത്ത് സിറ്റി; കുവൈത്തിലുണ്ടായ വാഹനാപകടത്തിൽ നിരവധി പേർക്ക് പരിക്ക്. അപകടത്തിൽപ്പെട്ട രണ്ട് പേരുടെനില ഗുരുതരമാണ് road bike. ഫോർത്ത് റിംഗ് റോഡിൽ, സാദ് അൽ അബ്ദുള്ള സിറ്റിക്ക് എതിർവശത്താണ് അപകടം നടന്നത്. ഇവിടെ വച്ച് മൂന്ന് വാഹനങ്ങൾ തമ്മിൽ കൂട്ടിയിടിക്കുകയായിരുന്നു. ഇതിൽ പരിക്കേറ്റ 7 പേരിൽ 2 പേരുടെ നില ഗുരുതരമാണ്. അപകടത്തെ തുടർന്ന് റോഡിൽ ഏറെ നേരം ഗതാഗതക്കുരുക്ക് ഉണ്ടായി. തുടർന്ന് ഗതാഗതം നിയന്ത്രിക്കുന്നതിനായി അഗ്നി ശമന സേനയിലെ അംഗങ്ങളും മെഡിക്കൽ എമർജൻസികളും ട്രാഫിക് സേനാ അംഗങ്ങളും സ്ഥലത്തെത്തി.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/FNOdPHUxolwKVeanjjSzdn