orangeഓറഞ്ച് നിറത്തിൽ പ്രകാശിച്ച് കുവൈത്ത് ടവർ ; കാരണം ഇതാണ്

കുവൈത്ത് സിറ്റി; ഓറഞ്ച് നിറത്തിൽ പ്രകാശിച്ച് കുവൈത്ത് ടവർ orange. സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾ ഇല്ലാതാക്കുന്നതിനുള്ള ആ​ഗോളക്യാമ്പയിനിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ടാണ് കുവൈത്ത് ടവർ ഓറഞ്ച് നിറത്തിൽ പ്രകാശിച്ചത്. സ്ത്രീകൾക്കും പെൺകുട്ടികൾക്കുമെതിരെ നടക്കുന്ന അതിക്രമങ്ങൾ ഇല്ലാതാക്കുന്നതിനായി രാജ്യം അന്താരാഷ്ട്ര ദിനം ആചരിക്കുകയാണ്. ഇതിനോടനുബന്ധിച്ചാണ് ടവറിൽ ഓറഞ്ച് നിറത്തിലുള്ള ലൈറ്റുകളും ലോ​ഗോകളും തെളിഞ്ഞത്. ഓറഞ്ച് നിറം എല്ലാ നിറത്തെയും ബന്ധിപ്പിക്കുന്ന നിറമാണെന്നാണ് കണക്കാക്കുന്നത്. കൂടാതെ, സ്ത്രീകളെ ഒരു തരത്തിലുള്ള വിവേചനവും ഇല്ലാതെ കാണണമെന്നും അവർക്കെതിരായ വിവേചനങ്ങൾ അവസാനിപ്പിക്കണമെന്നുമാണ് ക്യാമ്പയിനിൽ ഓറഞ്ച് നിറം കൊണ്ട് അർത്ഥമാക്കുന്നത്. കുവൈത്തിലെ പ്രധാനപ്പെട്ട മാളുകൾ, ലാന്റ് മാർക്കുകൾ, കെട്ടിടങ്ങൾ എന്നിവയും ഓറഞ്ച് നിറം കൊണ്ട് അലങ്കരിച്ചിട്ടുണ്ട്.

കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/FNOdPHUxolwKVeanjjSzdn

Related Posts

Leave a Reply

Your email address will not be published. Required fields are marked *

Exit mobile version