കുവൈത്ത് സിറ്റി: കുവൈത്തിൽ കാൻസറിന് കാരണമാകുന്ന സൗന്ദര്യവർധക വസ്തുക്കൾ നിരോധിച്ചു. സൗന്ദര്യ വർധക വസ്തുക്കളിൽ ഉപയോഗിക്കുന്ന ബ്യൂട്ടിൽഫെനൈൽ, മെഥിൽപ്രോപിയോണൽ തുടങ്ങിയ ഘടകങ്ങൾ കാൻസറിന് കാരണമാകുമെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് നിരോധനം . ലിലിയൽ എന്നറിയപ്പെടുന്ന സൗന്ദര്യവർധക വസ്തുക്കൾ ഇറക്കുമതി ചെയ്യുന്നതും വിൽക്കുന്നതും വാങ്ങുന്നതും ആണ് നിരോധിച്ചിരിക്കുന്നത്. ഇത് സംബന്ധിച്ച് കുവൈത്ത് വാണിജ്യ വ്യവസായ മന്ത്രി മസെൻ അൽ നഹദ് ആണ് ഉത്തരവിറക്കിയത്. കോസ്മെറ്റിക് ഉത്പന്നങ്ങളിലും അലക്കുപൊടികളിലും സുഗന്ധദ്രവ്യമായി സാധാരണയായി ഉപയോഗിക്കുന്ന രാസ സംയുക്തമാണ് ലിലിയൽ. നേരത്തെ സമാനമായ സാഹചര്യത്തിൽ യൂറോപ്യൻ കെമിക്കൽസ് ഏജൻസിയും ഈ വസ്തുക്കൾ നിരോധിച്ചതായി വാണിജ്യമന്ത്രാലയം അറിയിച്ചു. നിലവിൽ പ്രാദേശിക വിപണിയിൽ ലഭ്യമായ സാധനങ്ങളുടെ സുരക്ഷ പരിശോധിക്കാൻ സൂപ്പർവിഷൻ ടീമുകളെ അയക്കുമെന്ന് അധികൃതർ പറഞ്ഞു. അതോടപ്പം മെഡിക്കൽ സ്റ്റോറുകളിൽനിന്നും സൂപ്പർമാർക്കറ്റുകളിൽ നിന്നും ഇവ പിൻവലിക്കുമെന്നും അധികൃതർ അറിയിച്ചു. കാൻസറിനും പ്രത്യുൽപ്പാദനത്തിനും ഹാനികരമാണെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് യൂറോപ്യൻ യൂണിയൻ വിലക്ക് ഏർപ്പെടുത്തിയത്.
Related Posts
Kuwait Drug Arrest; കുവൈത്തിൽ വൻ മയക്കുമരുന്ന് വേട്ട; 10 പേർ പിടിയിൽ; പോലീസ് വാഹനത്തിൽ ഇടിച്ചുകയറ്റി രക്ഷപ്പെടാൻ ശ്രമം
Kuwait Civil ID; സിവിൽ ഐഡിയിൽ കൃത്രിമം: കുവൈത്തിൽ സർക്കാർ ഉദ്യോഗസ്ഥന് 5 വർഷം തടവ്; പ്രവാസികളെ നാടുകടത്തും