കുവൈത്ത് സിറ്റി; ഓൺലൈൻ തട്ടിപ്പിനിരയായ പ്രവാസികളുടെ പരാതിയിൽ അന്വേഷണം ആരംഭിച്ച് കുവൈത്ത് പൊലീസ് scam reporting website. ഇന്ത്യക്കാരായ മൂന്ന് പ്രവാസികളാണ് പരാതി നൽകിയത്. ഫേസ്‌ബുക്ക് പരസ്യം മുഖേനയാണ് തങ്ങളെ തട്ടിപ്പുകാർ വശീകരിച്ചതെന്നും തട്ടിപ്പ് നടത്തിയതെന്നും പരാതിക്കാർ പൊലീസിനോട് പറഞ്ഞു. ഫേസ്ബുക്കിലൂടെ വയ്പ്പാ വാഗ്ദാനം ചെയ്തു കൊണ്ടുള്ള പരസ്യം കണ്ടതിനെ തുടർന്നാണ് ഇവരെ ഫോൺ ചെയ്തതെന്നും, പിന്നീട് ഒരു വാണിജ്യ സാമുച്ചയത്തിലുള്ള ഓഫീസിലേക്ക് എത്താൻ പറഞ്ഞെന്നും പരാതിയിലുണ്ട്. തുടർന്ന് 120 കുവൈത്ത് ദിനാറ് വായ്പ്പക്ക് പകരം രണ്ട് ടെലിഫോൺ കമ്പനികളിൽ നിന്നുമുള്ള അഞ്ചിരട്ടി തുകയുള്ള കരാറിൽ ഏർപ്പെടുകയായിരുന്നുവെന്നാണ് പരാതിക്കാർ പറഞ്ഞത്. ഇത്തരത്തിൽ തങ്ങൾ കബളിപ്പിക്കപ്പെട്ടെന്നും പരാതിയിൽ പറയുന്നു. സംഭവത്തിൽ പോലിസ് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചു.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/FNOdPHUxolwKVeanjjSzdn