Posted By user Posted On

things to do in mumbaiകുവൈത്ത് രാജകുടുംബത്തിൻറെ മുംബൈയിലെ കെട്ടിടം; ഒടുവിൽ കോടതിവിധി ഇങ്ങനെ

മുംബൈ; കുവൈറ്റ് രാജകുടുംബത്തിന്റെ ഉടമസ്ഥതയിലുള്ള സ്ഥലങ്ങൾ ഒഴിയാൻ മുംബൈ ആസ്ഥാനമായുള്ള വ്യവസായികളോട് things to do in mumbai നിർദ്ദേശിക്കാൻ വിസമ്മതിച്ച് ബോംബെ ഹൈക്കോടതി. ബോംബെ ഹൈക്കോടതിയിലെ ജസ്റ്റിസ് ബിപി കൊളബവല്ലയുടെ ബെഞ്ചാണ് കുവൈത്ത് രാജുകുടുംബത്തിന്റെ ഹര്‍ജി പരിഗണിച്ചത്. കുവൈത്ത് രാജകുംടുംബത്തിന്റെ ഉടമസ്ഥതയിലുള്ള അല്‍ സബാഹ് കെട്ടിടത്തില്‍ മൂന്ന് വ്യക്തികള്‍ അനധികൃതമായി താസമിക്കുന്നു എന്നാണ് കുവൈത്ത് രാജകുടുംബത്തിന്റെ ആക്ഷേപം. ഇവരെ ഒഴിപ്പിക്കണമെന്നും കുടുംബം ആവശ്യപ്പെടുന്നു. എന്നാല്‍ എത്ര ശ്രമിച്ചിട്ടും ആ മൂന്ന് പേരെ ഒഴിപ്പിക്കാന്‍ കുവൈത്ത് രാജകുടുംബത്തിന് സാധിച്ചില്ല. തുടർന്നാണ് അവര്‍ കോടതിയെ സമീപിച്ചത്. സഞ്ജയ് പുനമിയ, ആമിഷ് ശൈഖ്, മഹേഷ് സോണി എന്ന മൂന്ന് ബിസിനസുകാരാണ് അല്‍ സബാഹ് കെട്ടിടം കൈവശപ്പെടുത്തിയിരിക്കുന്നത്. എന്നാൽ, പ്രഥമദൃഷ്ട്യാ കെട്ടിടം കൈവശം വച്ചവരുടെ വാടക കരാറുകൾ വ്യാജമോ കെട്ടിച്ചമച്ചതോ അല്ലെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടി. കേസിന്റെ അന്തിമ വാദം കേൾക്കുന്നത് വരെ ഈ സ്ഥലത്തിന് മൂന്നാം കക്ഷി അവകാശം ഉണ്ടാക്കുന്നതിൽ നിന്ന് വ്യവസായികളെ കോടതി വിലക്കിയിട്ടുണ്ട്.മുന്‍ കുവൈറ്റ് പ്രധാനമന്ത്രി പരേതനായ ഷെയ്ഖ് സാദ് അൽ അബ്ദുല്ല അൽ സലേം അൽ സബാഹിന്റെ മകൾ ഷെയ്ഖ ഫാദിയ സാദ് അൽ അബ്ദുല്ല അൽ സബാഹാണ് കോടതിയിൽ ഇടക്കാല അപേക്ഷ നൽകിയത്. 2013 മുതൽ മൂന്ന് വ്യവസായികൾ ചേർന്ന് സ്ഥലം കൈവശം വച്ചിരിക്കുകയാണെന്നും മൂവരോടും സ്ഥലം ഒഴിയാനും അനധികൃതമായി സ്ഥലം കൈവശം വച്ചതിന് നഷ്ടപരിഹാരം നൽകാനും ഇടക്കാല ഉത്തരവുകൾ ആവശ്യപ്പെട്ടാണ് രാജകുടുംബം കോടതിയിലെത്തിയത്.

കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/KK8UdmD03l47nbGl030Prc‌

Comments (0)

Leave a Reply

Your email address will not be published. Required fields are marked *