കുവൈത്ത് സിറ്റി; കുവൈത്തിന്റെ വടക്ക്, തെക്ക് അതിർത്തി പ്രദേശങ്ങളിൽ നാളെ നവംബർ 22 ചൊവ്വാഴ്ച രാവിലെ പത്ത് മണിക്ക് ministry of interior സൈറൺ സംവിധാനം പരീക്ഷിക്കുമെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. മുന്നറിയിപ്പ് സൈറണുകളുടെ അർത്ഥത്തെക്കുറിച്ചും അവ കേൾക്കുമ്പോൾ സ്വീകരിക്കേണ്ട തയ്യാറെടുപ്പുകളെക്കുറിച്ചും പൗരന്മാരെയും താമസക്കാരെയും ബോധവത്കരിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് സൈറൺ മുഴക്കുന്നത്. കൃത്യം പത്ത്മണിക്ക് ആദ്യത്തെ സൈറൺ മുഴങ്ങും. ഇത് വലിയ ശബ്ദത്തിലുള്ളതായിരിക്കും. ആദ്യ ഇടവിട്ടുള്ള ടോൺ 3 മിനിറ്റ് നേരത്തേക്കാണ് ഉണ്ടാവുക. തുടർന്ന് ആ ടോണിനെ കുറിച്ച് അറബിയിലും ഇംഗ്ലീഷിലും ആമുഖ ശബ്ദ സന്ദേശം നൽകും. കൃത്യം 10:10 ന്, രണ്ടാമത്തെ “വേവി” ടോൺ മുഴങ്ങും, തുടർന്ന് അറബിയിലും ഇംഗ്ലീഷിലും ആമുഖ സന്ദേശവും 10:20 ന് മൂന്നാമത്തെ ടോണും തുടർന്ന് ആമുഖ ഓഡിയോ സന്ദേശവും പുറപ്പെടുവിക്കും.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/KK8UdmD03l47nbGl030Prc