കുവൈറ്റ് സിറ്റി; മുൻ എംപി ഫലാഹ് അൽ-സവാഗിന്റെ മരണത്തിലേക്ക് നയിച്ചത് medical centerമെഡിക്കൽ അശ്രദ്ധ മൂലമാണെന്ന് കണ്ടെത്തിയതിനെ തുടർന്ന് ശിക്ഷിക്കപ്പെട്ട രണ്ട് ഡോക്ടർമാരും ആരോഗ്യമന്ത്രാലയവും സംയുക്തമായി കുടുംബത്തിന് 156,000 കുവൈത്ത് ദിനാർ നഷ്ടപരിഹാരം നൽകണമെന്ന് അപ്പീൽ കോടതി ഉത്തരവിട്ടു. നേരത്തെ, അഭിഭാഷകനായ ഡോ. യൂസഫ് അൽ-ഹർബാഷ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ക്രിമിനൽ കോടതി രണ്ട് ഡോക്ടർമാർക്കും ഒരു വർഷം തടവും 5,000 ദിനാർ കൊട്ടിവച്ചാൽ ജാമ്യവും വിധിച്ചു. മുൻ എംപി ഫലാഹ് അൽ സവാഗിന്റെ മരണത്തിനിടയാക്കിയ ശസ്ത്രക്രിയയ്ക്കിടെ രണ്ട് ഡോക്ടർമാരും ചികിത്സാ പിഴവ് വരുത്തിയെന്ന് കണ്ടെത്തിയതിന് പിന്നാലെയാണ് കോടതി ഈ വിധി പുറപ്പെടുവിച്ചത്. മുൻ എംപി ഫലാഹ് അൽ സവാഗിന്റെ മരണവുമായി ബന്ധപ്പെട്ട കേസിനെക്കുറിച്ച് പഠിക്കാൻ കോടതി നിയോഗിച്ച ആരോഗ്യ മന്ത്രാലയം, ഫോറൻസിക് മെഡിസിൻ വിഭാഗം, കുവൈറ്റ് സർവകലാശാലയിലെ കോളേജ് ഓഫ് മെഡിസിൻ എന്നിവയുടെ കമ്മിറ്റികൾ സമർപ്പിച്ച റിപ്പോർട്ടിൽ അദ്ദേഹത്തിന്റെ മരണം ചികിത്സാപിഴവുകൾ മൂലമാണെന്ന് വ്യക്തമാക്കുന്നുണ്ട്. അദ്ദേഹത്തിന് നടത്തിയ ഓപ്പറേഷന് ശേഷം ഒരുതരം ബാക്ടീരിയ രക്തത്തിൽ വിഷബാധയുണ്ടാക്കിയതായും കണ്ടെത്തിയിരുന്നു. തുടർന്നാണ് അൽ-സവാഗിന്റെ കുടുംബാംഗങ്ങൾ സൗദ് അൽ-ബാബ്‌ടൈൻ സെന്റർ ഫോർ ബേൺസ് ആൻഡ് പ്ലാസ്റ്റിക് സർജറിയിലെ മൂന്ന് ഡോക്ടർമാർക്കെതിരെ കേസ് ഫയൽ ചെയ്തത്. കുടുംബത്തിന് താൽക്കാലിക നഷ്ടപരിഹാരമായി 5,001 കുവൈത്ത് ദിനാർ ഡോക്‌ടർമാരും ആരോഗ്യ മന്ത്രാലയവും സംയുക്തമായി നൽകണമെന്നും കുടുംബം ആവശ്യപ്പെടുകയായിരുന്നു.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/KK8UdmD03l47nbGl030Prc