കുവൈത്ത് സിറ്റി; കുവൈത്തിൽ ഫാമിലി വിസ നൽകുന്നത് ഉടൻ പുനരാരംഭിച്ചേക്കുമെന്ന് സൂചന family visa. റസിഡൻസ് അഫയേഴ്സ് സെക്ടർ പ്രതിനിധീകരിക്കുന്ന ആഭ്യന്തര മന്ത്രാലയം അടുത്ത ഏതാനും ദിവസങ്ങൾക്കുള്ളിൽ ഫാമിലി വിസകൾ നൽകുന്നത് പുനരാരംഭിക്കുന്നതിനുള്ള നിർദ്ദേശങ്ങൾ പുറപ്പെടുവിക്കുമെന്നാണ് വിവരം. ഒരു പ്രാദേശിക അറബ് ദിനപത്രമാണ് ഇത് സംബന്ധിച്ച വാർത്ത പുറത്ത് വിട്ടത്. ആദ്യ ഘട്ടത്തിൽ, മന്ത്രാലയം നിർണ്ണയിക്കുന്ന മാനദണ്ഡങ്ങൾക്കനുസരിച്ച് കുട്ടികൾക്ക് മാത്രമായിരിക്കും വിസ നൽകി തുടങ്ങുക. പിന്നീട് ഭാര്യ, അമ്മ, അച്ഛൻ എന്നിവർക്കും ഫാമിലി വിസ നൽകിത്തുടങ്ങും എന്നാണ് വിവരം.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/KK8UdmD03l47nbGl030Prc