
orange juiceജൂസ് കടയുടെ മറവിൽ മയക്കുമരുന്ന് വിൽപ്പന; കുവൈത്തിൽ ഒരാൾ പിടിയിൽ
കുവൈത്ത് സിറ്റി; കുവൈത്തിൽ ജൂസ് കടയുടെ മറവിൽ മയക്കുമരുന്ന് വിൽപ്പന നടത്തിയ ബിദൂനി പിടിയിൽ orange juice. ജാബൽ അൽ അഹമ്മദ് പ്രദേശത്താണ് ഇയാൾ മൊബൈൽ വാഹനത്തിൽ ഭക്ഷ്യവിൽപ്പനശാല നടത്തിയിരുന്നത്. ഇതിന്റെ മറവിൽ ഇയാൾ മയക്കുമരുന്ന് വിൽപ്പനയും നടത്തിയിരുന്നു. സുലൈബിയ ഡിറ്റക്ടീവാണ് ഇയാളെ പിടികൂടിയത്. ജൂസ് വിൽപ്പനയെന്ന പേരിൽ കാനുകളിലാണ് ഇയാൾ ആവശ്യക്കാർക്ക് മയക്കുമരുന്ന് എത്തിച്ച് നൽകിയിരുന്നത്. ഭക്ഷണ സാധനങ്ങളും, ജൂസും ആണെന്ന് പറഞ്ഞ് പ്രതി മയക്കുമരുന്ന് വിൽക്കുന്നതായി അധികൃതർക്ക് രഹസ്യ വിവരം ലഭിച്ചിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിലാണ് ഇയാൾ പിടിയിലായത്.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/InPjY2UwrytEkCSbcaGJdl
Comments (0)