weather radarകുവൈത്ത് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിലെ റഡാർ പ്രവർത്തന രഹിതം; കാലാവസ്ഥ നിരീക്ഷണത്തിന് ഉപയോ​ഗിക്കുന്നത് ബദൽ സംവിധാനം

കുവൈത്ത് സിറ്റി : കുവൈത്ത് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിലെ റഡാർ സംവിധാനം പ്രവർത്തന രഹിതം weather radar. കഴിഞ്ഞ മെയ് മാസം മുതൽ റഡാർ പ്രവർത്തിക്കുന്നില്ലെന്നാണ് റിപ്പോർട്ട്. ഒരു പ്രാദേശിക ദിനപത്രമാണ് ഇത് സംബന്ധിച്ച വിവരങ്ങൾ റിപ്പോർട്ട് ചെയ്തത്. മേഘങ്ങളുടെ നീക്കങ്ങൾ നിരീക്ഷിക്കുന്നതിനും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ മഴ പെയ്യാനുള്ള സാധ്യതയും അവയുടെ അളവുകൾ നിർണ്ണയിക്കുന്നതിനും ആശ്രയിക്കുന്നതാണ് തകരാറിലായ റഡാർ സംവിധാനം. ഇതേ തുടർന്ന് മഴയുടെ അളവ് നിർണ്ണയിക്കുന്നതിന് കഴിഞ്ഞ മെയ് മാസം മുതൽ മറ്റു ബദൽ സംവിധാനങ്ങളാണ് ഉപയോ​ഗപ്പെടുത്തുന്നത്. ഇത്തരത്തിൽ ഉപയോ​ഗിക്കുന്ന ബദൽ സംവിധാനങ്ങളിൽ നിന്ന് കിട്ടുന്ന വിവരങ്ങൾ റഡാർ സംവിധാനത്തിൽ നിന്ന് ലഭിക്കുന്നത് പോലെ കൃത്യമല്ലെന്നാണ് കാലാവസ്ഥ നിരീക്ഷണ വിഭാഗത്തിലെ ഉദ്യോഗസ്ഥർ പറയുന്നത്. റഡാറിന്റെ
അറ്റകുറ്റപ്പണികൾക്കായുള്ള ഫണ്ട് അനുവദിക്കുവാൻ കാലാവസ്ഥാ വകുപ്പ് നേരത്തെ തന്നെ ബന്ധപ്പെട്ട അതോറിറ്റിക്ക് കത്ത് നൽകിയിരുന്നു. എന്നാൽ ഇക്കാര്യത്തിൽ ഇത് വരെ നടപടി ഉണ്ടായിട്ടില്ല.

കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/InPjY2UwrytEkCSbcaGJdl

Related Posts

Leave a Reply

Your email address will not be published. Required fields are marked *

© 2025 KUWAITVARTHAKAL - WordPress Theme by WPEnjoy