കുവൈറ്റിൽ സ്വദേശികളേക്കാൾ ഏഷ്യൻ വംശജരുടെ എണ്ണം വർധിച്ചതായി റിപ്പോർട്ടുകൾ ibm spss. കുവൈറ്റ് പബ്ലിക് അതോറിറ്റി ഫോർ സിവിൽ ഇൻഫർമേഷൻ പുറത്തുവിട്ട ഏറ്റവും പുതിയ സ്ഥിതിവിവരക്കണക്കിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. ഏഷ്യക്കാരുടെ എണ്ണം ഈ വർഷം പകുതിയോടെ ആണ് സ്വദേശികളുടെ എണ്ണത്തേക്കാൾ കൂടിയത്. 1,502,138 ആണ് പൗരന്മാരുടെ എണ്ണം, എന്നാൽ ഈ കാലയളവിൽ 1,670,013, ആണ് ഏഷ്യക്കാരുടെ എണ്ണം. 1,217,014 പേരുമായി അറബ് വംശജർ മൂന്നാം സ്ഥാനത്താണ്. 755 പേരുമായി വടക്കേ അമേരിക്കക്കാർ ആണ് നാലാം സ്ഥാനത്തുള്ളത്. 617 പേരുമായി യൂറോപ്യന്മാരാണ് തൊട്ടുപുറകിൽ ഉള്ളത്. 104 പേരുമായി അറബ് ഇതര ആഫ്രിക്കക്കാരും, 43 പേരുമായി ഓസ്‌ട്രേലിയക്കാരും 40 പേരുമായി സൗത്ത് അമേരിക്കക്കാരും തൊട്ടുപുറകെയുള്ള സ്ഥാനങ്ങൾ സ്വന്തമാക്കി.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/InPjY2UwrytEkCSbcaGJdl