പ്രവാസി തൊഴിലാളികളെ പരിശോധിക്കാൻ സ്വകാര്യ മേഖലയെ ഉൾപ്പെടുത്താൻ ആരോഗ്യ മന്ത്രാലയം ആലോചിക്കുന്നു hospital near me. സ്വകാര്യ ആരോഗ്യ സ്ഥാപനങ്ങൾ, ആരോഗ്യ മന്ത്രാലയം, ബന്ധപ്പെട്ട സർക്കാർ ഏജൻസികൾ എന്നിവയുടെ നിയന്ത്രണങ്ങൾ, സേവന ഫീസ്, ലിങ്കേജ് മെക്കാനിസങ്ങൾ എന്നിവയെക്കുറിച്ച് മന്ത്രാലയം നിലവിൽ പഠിച്ചുകൊണ്ടിരിക്കുകയാണെന്ന് വിവരം. ചില പരിശോധനകൾക്കായുള്ള കാത്തിരിപ്പ് കാലയളവ് കുറയ്ക്കുന്നതിനും, സർക്കാർ മേഖലയിലെ ആരോഗ്യ സ്ഥാപനങ്ങളിലെ സമ്മർദ്ദം ലഘൂകരിക്കുകതിനുമാണ് ഇത്തരത്തിൽ പുതിയ പദ്ധതി തുടങ്ങുന്നത്. പകർച്ചവ്യാധികൾ കണ്ടെത്തുന്നത് വേഗത്തിലാക്കാനും ഈ പദ്ധതി ഗുണം ചെയ്യുമെന്നാണ് കണക്കുകൂട്ടൽ. നിശ്ചിത സ്‌പെസിഫിക്കേഷനുകളും മാനദണ്ഡങ്ങളും അനുസരിച്ച് ആരോഗ്യ മന്ത്രാലയം അംഗീകരിച്ച കേന്ദ്രങ്ങൾ വഴിയായിരിക്കും പ്രവാസികളുടെ പരിശോധനകൾ നടക്കുക.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/InPjY2UwrytEkCSbcaGJdl