ജസീറ എയർവേയ്‌സ് ഇന്ത്യയിലേക്ക് നേരിട്ടുള്ള ആദ്യ സർവീസ് ആരംഭിച്ചു. വ്യാഴാഴ്ചയാണ് ബെംഗളൂരുവിലേക്കുള്ള ആദ്യ വിമാനം പുറപ്പെട്ടത് www jazeeraairways com kw. ജസീറ എയർവേയ്‌സിന്റെ ഹെഡ് ഓഫീസിൽ നടന്ന ചടങ്ങിൽ ഇന്ത്യൻ എംബസിയിലെ പ്രഥമ സെക്രട്ടറി ഡോ. വിനോദ് ഗെയ്‌ക്‌വാദ് ചടങ്ങിന്റെ ഉദ്ഘാടനം നിർവ്വഹിച്ചു. പരിപാടിയിൽ ജസീറ എയർവേസ് അധികൃതരും കുവൈറ്റിലെ വിവിധ കർണാടക അസോസിയേഷനുകളുടെ പ്രതിനിധികളും മാധ്യമപ്രവർത്തകരും പങ്കെടുത്തു. കുവൈറ്റ് എയർപോർട്ടിൽ നിന്ന് J9 431 നമ്പർ ഫ്ലൈറ്റ് വൈകുന്നേരം 6:00 നാണ് ബെംഗളൂരുവിലേക്ക് പുറപ്പെട്ടത്. ഈ വിമാനം പുലർച്ചെ 01 ന് ബെംഗളൂരു അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തിച്ചേർന്നു.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/EAbiNpqF3Xw4Xus6RmGxFR