കുവൈറ്റ് സിറ്റി: അപൂർവ്വ നിയമനടപടിക്ക് സാക്ഷ്യം വഹിച്ച് കുവൈത്ത്. അഴിമതി കേസിൽ 7 ജഡ്ജിമാരെ തടങ്കലിലടയ്ക്കാന്‍ ഉത്തരവ് പുറപ്പെടുവിച്ച് കുവൈത്ത് കോടതി. 4 മുതല്‍ 7 വര്‍ഷം വരെ തടവും പിഴയുമാണ് ഇവർക്ക് ശിക്ഷയായി വിധിച്ചത്. കൈകൂലി, കള്ളപ്പണം വെളിപ്പിക്കൽ, വ്യാജ രേഖ ചമക്കൽ എന്നീ കുറ്റങ്ങളാണ് ജഡ്ജിമാരായിരുന്ന പ്രതികൾക്ക് മേൽ ചുമത്തപ്പെട്ടത് iowacourtsonline. കേസിലെ ഒന്ന്, മൂന്ന്, നാല് പ്രതികളായ ജഡ്ജിമാർക്ക് 7 വർഷം തടവും രണ്ടാം പ്രതിയായ ജഡ്ജിക്ക് 7 വർഷം തടവുമാണ് ശിക്ഷ. അഞ്ചാം പ്രതിയായ ജഡ്ജിക്ക് ഏഴ് വർഷത്തെ തടവിന് പുറമെ 30,000 ദിനാർ പിഴയും വിധിച്ചു. ആറാം പ്രതിക്ക് 7 വർഷത്തെ തടവും 9000 ദിനാർ പിഴയും എട്ടാം പ്രതിക്ക് 7 വർഷം തടവും 55,000 ദിനാർ പിഴയുംവിധിച്ചു. കൂടാതെ ജഡ്ജിമാർ തങ്ങളുടെ കക്ഷികളിൽ നിന്ന് കൈക്കൂലിയായി കൈപ്പറ്റിയ വാഹനങ്ങൾ ഉൾപ്പെടെയുള്ള സമ്മാനങ്ങൾ കണ്ടുകെട്ടാനും കോടതി ഉത്തരവിട്ടു. കുവൈത്ത് ക്രിമിനൽ കോടതിയുടെ ഡിവിഷൻ ബെഞ്ചാണ് ഇത് സംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചത്. ക്രിമിനൽ കോടതി ജഡ്ജി അബ്ദുൽ റഹ്മാൻ അൽ ദാരിമിന്റെ നേതൃത്വത്തിലുള്ള ബെഞ്ചാണ് ശിക്ഷ വിധിച്ചത്. അതേസമയം, തെളിവുകളുടെ അഭാവത്തിൽ കേസിലെ ഏഴാം പ്രതിയായ ജഡ്ജിയെ കോടതി വെറുതെ വിട്ടു. കൂടാതെ, കേസിൽ ഉൾപ്പെട്ട രണ്ട് അഭിഭാഷകർക്കും കോടതി ശിക്ഷ വിധിച്ചു. ഒരാൾക്ക് പത്തുവർഷത്തെ തടവ് ശിക്ഷയാണ് വിധിച്ചത്. അപ്പീൽ കോടതിയിൽ ജോലിചെയ്തിരുന്ന ജഡ്ജിമാരാണ് ശിക്ഷിക്കപ്പെട്ടവർ.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/KUmikxQyWDx8PFZBaaOTq6