കുവൈത്ത് സിറ്റി :കുവൈത്തിൽ ഡ്രൈവിംഗ് ലൈസൻസ് ലഭിക്കാൻ അർഹതയില്ലാത്ത പ്രവാസികൾക്ക് പണം വാങ്ങി ലൈസൻസ് നൽകാൻ സൗകര്യം ഒരുക്കിയ ജഹ്റ ട്രാഫിക് വിഭാഗത്തിലെ ലെഫ്റ്റ്നന്റ് കേണൽ പദവിലുള്ള മുതിർന്ന ഉദ്യോഗസ്ഥൻ പിടിയിൽ driving license. ഇയാളുടെ ഏജന്റ് ആയി പ്രവർത്തിച്ച സിറിയക്കാരനും അറസ്റ്റിലായിട്ടുണ്ട്. കുറ്റാന്വേഷണ വിഭാമാണ് ഇരുവരെയും അറസ്റ്റ് ചെയ്തത്. ആയിരം ദിനാർ വീതമാണ് ലൈസൻസ് ശരിയാക്കിത്തരാം എന്ന് പറഞ്ഞ് ഇവർ പ്രവാസികളിൽ നിന്ന് വാങ്ങിയത്. ഡ്രൈവിംഗ് ലൈസൻസ് ലഭിക്കാൻ ഏർപ്പെടുത്തിയ വ്യവസ്ഥകൾ പാലിക്കാൻ കഴിയാത്ത പ്രവാസികളുടെ രേഖകളിൽ കൃതിമം നടത്തിയാണ് ഇവർ പുതിയ രേഖകൾ ഉണ്ടാക്കിയത്. നീണ്ട പരിശ്രമത്തിനും അന്വേഷണത്തിനും ഒടുവിലാണ് പ്രതികൾ വലയിലായതെന്നും കേസിന്റെ കൂടുതൽ വിശദാംശങ്ങൾ ലഭിക്കുന്നതിനായി അന്വേഷണം പുരോഗമിക്കുകയാണെന്നും അന്വേഷണ ഉദ്യോഗസ്ഥർ പറഞ്ഞു.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/KUmikxQyWDx8PFZBaaOTq6