അബുദാബി ബിഗ് ടിക്കറ്റ് നറുക്കെടുപ്പിൽ വീണ്ടും ഭാഗ്യശാലിയായി പ്രവാസി മലയാളി. സന്ദീപ് പൊന്തിപ്പറമ്പിലിനെ തേടിയാണ് സ്വർണ സമ്മാനം എത്തിയത്. ഒക്ടോബറിലെ മൂന്നാമത്തെ പ്രതിവാര നറുക്കെടുപ്പിലൂടെയാണ് സന്ദീപ് പൊന്തിപ്പറമ്പിൽ ഭാഗ്യശാലിയായത്. 24 ക്യാരറ്റിൻ്റെ ഒരു കിലോഗ്രാം സ്വർണ്ണമാണ് സന്ദീപിന് സ്വന്തമായത്. ഖത്തറിൽ 13 വർഷമായി സീനിയർ അക്കൗണ്ടന്റായി ജോലി ചെയ്ത് വരികയാണ് സന്ദീപ് abu dhabi duty free ticket. സോഷ്യൽ മീഡിയ വഴി ബിഗ് ടിക്കറ്റിനെക്കുറിച്ച് അറിഞ്ഞാണ് സന്ദീപ് ടിക്കറ്റെടുക്കാൻ ആരംഭിച്ചത്. തന്റെ 20 സുഹൃത്തുക്കൾക്കൊപ്പം കഴിഞ്ഞ ആറ് വർഷമായി സന്ദീപ് നറുക്കെടുപ്പിലേക്കായി ടിക്കറ്റ് എടുക്കുന്നുണ്ട്. ഗ്രാൻ്റ് പ്രൈസ് കിട്ടുമെന്ന പ്രതീക്ഷയുണ്ടെന്നും സമ്മാനം ലഭിച്ച വിവരം അറിഞ്ഞപ്പോൾ ഏറെ സന്തോഷമായെന്നും സന്ദീപ് പറഞ്ഞു. കൂടാതെ ഇനിയും നറുക്കെടുപ്പിൽ പങ്കായിയാകുന്നത് തുടരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഒക്ടോബർ മാസം ബിഗ് ടിക്കറ്റെടുക്കുന്നവർ എല്ലാവരും പ്രതിവാര ഇലക്ട്രോണിക് നറുക്കെടുപ്പിലും സ്വമേധയാ ഉൾപ്പെടും. ഓരോ ആഴ്ചയും തെരഞ്ഞെടുക്കപ്പെടുന്ന ഒരാൾക്ക് ഒരു കിലോഗ്രാം സ്വർണ്ണം സമ്മാനമായി ലഭിക്കും. കൂടാതെ ഇവർക്ക് നവംബർ മൂന്നിന് നടക്കാനിരിക്കുന്ന ഗ്രാന്റ് ഡ്രോയിൽ 2.5 കോടി ദിർഹം (50 കോടിയിലധികം ഇന്ത്യൻ രൂപ) നേടാനും അവസരമുണ്ട്.ഓൺലൈനായോ അല്ലെങ്കിൽ അബുദാബി അന്താരാഷ്ട്ര വിമാനത്താവളത്തിലെയും അൽ ഐൻ വിമാനത്താവളത്തിലെയും ബിഗ് ടിക്കറ്റ് സ്റ്റോർ കൗണ്ടർ വഴിയോ ടിക്കറ്റുകൾ സ്വന്തമാക്കാൻ കഴിയും.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/KUmikxQyWDx8PFZBaaOTq6