കുവൈത്ത് സിറ്റി: മാംസത്തിനുള്ളിൽ ഒളിപ്പിച്ച് കഞ്ചാവ് കടത്താൻ ശ്രമിച്ച യാത്രക്കാരൻ കുവൈത്ത് വിമാനത്താവളത്തിൽ പിടിയിൽ. രാജ്യ്ത വിമാനത്തിലെ യാത്രക്കാരനിൽ നിന്നാണ് കഞ്ചാവ് പിടിച്ചെടുത്തത്. എയർ കസ്റ്റംസ് ഡിപ്പാർട്ട്മെൻറ് ഉദ്യോഗസ്ഥരാണ് ഇയാളെ പിടികൂടിയത് kuwait to jfk flight. ടെർമിനൽ 5 എയർ കസ്റ്റംസ് ഡിപ്പാർട്ട്മെൻറ് ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിലാണ് കഞ്ചാവ് കണ്ടെത്തിയത്. യാത്രക്കാരന്റെ ബാഗിനുള്ളിൽ മാംസത്തിൽ ഒളിപ്പിച്ച നിലയിലായിരുന്നു കഞ്ചാവ്. കൂടാതെ ഇതേ വിമാനത്തിലെ മറ്റൊരു യാത്രക്കാരിൽ നിന്നും കഞ്ചാവ് കണ്ടെത്തിയിട്ടുണ്ട്. കഞ്ചാവിൽ പൊതിഞ്ഞ നോട്ടുകളാണ് ഇയാളിൽനിന്ന് കണ്ടെത്തിയത്. കസ്റ്റംസ് ഇൻസ്പെക്ടറാണ് ഇയാളെ പിടികൂടിയത്. മറ്റൊരു യാത്രക്കാരെ പാന്റിന്റെ പോക്കറ്റിലുണ്ടായിരുന്ന പേപ്പറിനുള്ളിൽ പൊതിഞ്ഞ കഞ്ചാവും അതിന്റെ വിത്തുകളും പിടിച്ചെടുത്തു.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/KUmikxQyWDx8PFZBaaOTq6