കുവൈത്ത് സിറ്റി : ഒക്ടോബർ 25 ചൊവ്വാഴ്ച കുവൈത്തിൽ ഭാഗിക സൂര്യഗ്രഹണം ഉണ്ടാകുമെന്ന് മുന്നറിയിപ്പ്. ഉച്ചയ്ക്ക് 1.20 ന് ആരംഭിക്കുന്ന ഗ്രഹണം വൈകുന്നേരം 3:44 ഓടു കൂടി ആയിരിക്കും അവസാനിക്കുക എന്നാണ് കരുതുന്നത്. ഉച്ചയ്ക്ക് രണ്ട് മണിക്കാണ് ഗ്രഹണം ഉച്ചസ്ഥായിയിലെത്തുക. സൂര്യ വലയം 43 ശതമാനത്തോളം അപ്രത്യക്ഷമാകുന്ന രീതിയിലായിരിക്കും ഗ്രഹണം നടക്കുകയെന്ന് പ്രമുഖ ഗോള ശാത്രജ്ഞരായ ഈസ അൽ റമദാനും ആദിൽ സ അദൂനും വ്യക്തമാക്കി. ഈ സമയത്ത് പ്രദേശവാസികൾ സ്വീകരിക്കേണ്ട മാർഗനിർദേശങ്ങൾ അധികൃതർ അറിയിച്ചിട്ടുണ്ട്. ഈ സമയങ്ങളിൽ സൂര്യനെ നഗ്ന നേത്രങ്ങൾ കൊണ്ട് നോക്കരുതെന്നാണ് പ്രധാനമായും നൽകുന്ന മുന്നറിയിപ്പ്. ഈ സമയത്ത് സൂര്യനിൽ നിന്ന് വരുന്ന രശ്മികൾ കണ്ണിന്റെ റെറ്റിനയ്ക്ക് തകരാർ സംഭവിക്കാൻ കാരണമാകും. കൂടാതെ അൾട്രാവയലറ്റ് രശ്മികൾ മൂലം പൂർണ്ണമായോ ഭാഗികമായോ അന്ധതക്ക് കാരണമാകുമെന്നും അധികൃതർ മുന്നറിയിപ്പ് നൽകി.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/GCpslH0XQPP1cMx7G1RVZB