വാണിജ്യ സ്ഥാപനത്തില്‍ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച് അപകടം
കുവൈറ്റ് : കുവൈറ്റിൽ വാണിജ്യ സ്ഥാപനത്തില്‍ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച് അപകടം നടന്നു. ഫഹദ് അല്‍ അഹ്മദ് കോഓപ്പറേറ്റീവ് സൊസൈറ്റിയോട് ചേര്‍ന്നുള്ള ഇറാനിയന്‍ ബ്രെഡ് ബേക്കറിയിലാണ് സംഭവം നടന്നത്.ബേക്കറിയുടെ ഭിത്തിയും മേല്‍ക്കൂരയുടെ ചില ഭാഗങ്ങളും തകര്‍ന്നു വീണു. സ്ഫോടനത്തിന്റെ ആഘാതത്തില്‍ സമീപത്തെ കടകളുടെ ചില ജനല്‍ ചില്ലുകള്‍ക്കും കേടുപാടുകള്‍ സംഭവിച്ചു. എന്നാൽ ആർക്കും പരിക്കുകൾ ഒന്നും ഉണ്ടായിട്ടില്ലെന്നാണ് റിപ്പോർട്ട്.കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂhttps://chat.whatsapp.com/KyeGlpbpili1uwhl3oMe22
		
		
		
		
		
Comments (0)