weather mapമോശം കാലാവസ്ഥ, മൂടൽ മഞ്ഞ്: അടിയന്തര സാഹചര്യങ്ങളിൽ എമർജൻസി നമ്പറിൽ ബന്ധപ്പെടണമെന്ന് കുവൈത്ത് മന്ത്രാലയം

കുവൈത്ത് സിറ്റി: രാജ്യത്ത് നിലവിൽ മോശം കാലാവസ്ഥയാണെന്നും മൂടൽമഞ്ഞ് കൂടാനുള്ള സാധ്യതയുണ്ടെന്നും മുന്നറിയിപ്പ് നൽകി കുവൈത്ത് ആഭ്യന്തര മന്ത്രാലയം. അതുകൊണ്ട് തന്നെ വാഹനമോടിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് ആഭ്യന്തര മന്ത്രാലയം അഭ്യർത്ഥിച്ചു. അടിയന്തര സഹായം ആവശ്യമായ ഘട്ടങ്ങളിൽ 112 എന്ന എമർജൻസി ഫോൺ നമ്പറിൽ വിളിക്കണമെന്നും നിർദേശത്തിൽ പറയുന്നു. ജനറൽ ഡിപ്പാർട്മെന്റ് ഓഫ് സെക്യൂരിറ്റി റിലേഷൻസ് ആൻഡ് മീഡിയയാണ് ഇക്കാര്യം അറിയിച്ചത്. കൂടാതെ കടലിൽ പോകുന്നവർ അടിയന്തര സാഹചര്യങ്ങളിൽ 188088 എന്ന നമ്പറിൽ കോസ്റ്റ് ഗാർഡിന്റെ ജനറൽ ഡയറക്‌ടറേറ്റിനെ ബന്ധപ്പെടണമെന്നും അധികൃതർ അറിയിച്ചു.

കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/GCpslH0XQPP1cMx7G1RVZB

https://www.kuwaitvarthakal.com/2022/10/19/an-expatriate-woman-died-after-falling-from-the-seventh-floor-of-a-building-in-kuwait/

Related Posts

Leave a Reply

Your email address will not be published. Required fields are marked *

© 2025 KUWAITVARTHAKAL - WordPress Theme by WPEnjoy
Exit mobile version