kuwait ministryകുവൈത്തിൽ പുതിയ മന്ത്രിസഭ; പ്രധാനമന്ത്രിയും 15 മന്ത്രിമാരും സത്യപ്രതി‍ജ്ഞ ചെയ്ത് അധികാരമേറ്റു

കുവൈത്ത് സിറ്റി : കുവൈത്തിൽ ഷൈഖ്‌ അഹമദ്‌ അൽ നവാഫ്‌ അൽ സബാഹിന്റെ നേതൃത്വത്തിലുള്ള രണ്ടാമത്‌ മന്ത്രിസഭ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. പ്രധാനമന്ത്രിയും 15 മന്ത്രിമാരുമാണ് സത്യപ്രതിജ്ഞ ചെയ്ത് അധികാരത്തിലേറിയത്. മന്ത്രിസഭയിൽ 12 പേർ പുതുമുഖങ്ങളാണ്. രണ്ട് വനിതകളും മന്ത്രിസഭയിൽ ഇടം പിടിച്ചിട്ടുണ്ട്. ബയാൻ കൊട്ടാരത്തിൽ ഉപ അമീർ ഷൈഖ്‌ മിഷ്‌’ അൽ അഹമദ്‌ അൽ സബാഹിന്റെ മുമ്പാകെയാണ് എല്ലാവരും സത്യപ്രതിജ്ഞ ചെയ്തത്. സപ്തംബർ 29നാണ് കുവൈത്തിൽ തെരഞ്ഞെടുപ്പ് നടന്നത്. ഇതിന് പിന്നാലെ മന്ത്രിസഭയിലെ 15 അം​ഗങ്ങളുടെ പേർ പ്രധാനമന്ത്രി അമീറിന് സമർപ്പിച്ചിരുന്നു. എന്നാൽ 24 മണിക്കൂറിനകം പട്ടികയിലെ നിരവധി മന്ത്രിമാർ മന്ത്രി സഭയിൽ ചേരാൻ താൽപര്യം ഇല്ലെന്ന് പ്രധാനമന്ത്രിയെ അറിയിച്ചു. തുടർന്ന് ഒരാഴ്ച നീണ്ട ചർച്ചകൾക്കൊടുവിൽ ഇന്നലെ രാത്രിയാണ് പുതിയ മന്ത്രിസഭയിലെ അം​ഗങ്ങളുടെ പട്ടിക സമർപ്പിച്ചത്.

യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Lw1dHvv807iKIFpHAQPBlY

Related Posts

Leave a Reply

Your email address will not be published. Required fields are marked *

© 2025 KUWAITVARTHAKAL - WordPress Theme by WPEnjoy
Exit mobile version