കുവൈത്ത് സിറ്റി: മോഹൻലാലിന്റെ ഏറ്റവും പുതിയ ചിത്രമായ മോൺസ്റ്ററിനു കുവൈത്തിൽ പ്രദർശന വിലക്ക് ഏർപ്പെടുത്തിയതായി റിപ്പോർട്ട്. ചിത്രം നിരോധിക്കാനുള്ള കാരണമെന്താണെന്ന് വ്യക്തമല്ല. ചിത്രത്തിലെ എല്‍ജിബിടിക്യു കണ്ടന്റിന്റെ പേരിലാണ് വിലക്കെന്ന് ചില മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നുണ്ട്. മാസം 21 ന് സിനിമ റിലീസ് ചെയ്യാനിരിക്കെ കുവൈത്തിൽ വിലക്കേർപ്പെടുത്തിയത് മോഹൻലാൽ ഫാൻസിന് വലിയ നിരാശയാണ് ഉണ്ടാക്കിയത്. വൈശാഖാണ് സിനിമ സംവിധാനം ചെയ്യുന്നത്. ഉദയകൃഷ്ണ തിരക്കഥയൊരുക്കുന്ന ചിത്രത്തിന്റെ നിര്‍മ്മാണം ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂര്‍ ആണ്. സിദ്ദിഖ്, ലക്ഷ്മി മഞ്ചു, ഹണി റോസ്, സുദേവ് നായര്‍, ഗണേഷ് കുമാര്‍, ലെന എന്നിവര്‍ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/GCpslH0XQPP1cMx7G1RVZB