കുവൈത്ത് സിറ്റി: ജിലീബ് അൽ ശുയൂഖ് , മഹബൂല എന്നീ പ്രദേശങ്ങളിൽ സ്ഥിരമായി സുരക്ഷാ പരിശോധന കേന്ദ്രങ്ങൾ തുടങ്ങാനൊരുങ്ങി കുവൈത്ത് മന്ത്രാലയം. താമസ നിയമങ്ങൾ ലംഘിക്കുന്നവരെയും പൊതു നിയമങ്ങൾ ലംഘിക്കുന്നവരെയും പിടികൂടാനാണ് പുതിയ തീരുമാനം. വൈകീട്ട് 6 മണി മുതൽ അർദ്ധ രാത്രി വരെയാണ് ഈ പ്രദേശത്ത് പരിശോധന നടക്കുക. ജിലീബ് അൽ ശുയൂഖ് , മഹബൂല എന്നീ പ്രദേശങ്ങളിൽ പരിശോധന കർശനമായി തുടരാനും നിയമലംഘകരെ കണ്ടെത്തിയാൽ അറസ്റ്റ് ചെയ്യാനുമാണ് ഉദ്യോഗസ്ഥർക്ക് ലഭിച്ച നിർദേശം. കൂടാതെ, രാത്രി കാലങ്ങളിൽ യുവാക്കൾ രാജ്യത്തെ മറ്റു പ്രദേശങ്ങളിൽ ഒത്തു ചേരുന്നത് തടയുവാനും ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/GCpslH0XQPP1cMx7G1RVZB