 
						big ticket draw liveബിഗ് ടിക്കറ്റ് നറുക്കെടുപ്പ്; പ്രവാസിക്ക് ഒരു കിലോ ഗ്രാം സ്വര്‍ണം സമ്മാനം, ഭാഗ്യശാലികളുടെ കൂട്ടത്തിൽ മലയാളിയും
അബുദാബി: അബുദാബി ബിഗ് ടിക്കറ്റ് നറുക്കെടുപ്പിൽ വിജയികളായ ഭാഗ്യശാലികളിൽ മലയാളിയും. ഖത്തർ പ്രവാസിയും മലയാളിയുമായ രാകേഷ് ശശിധരനാണ് സമ്മാനം ലഭിച്ചത്. 3 ലക്ഷം ദിർഹം 65 ലക്ഷം രൂപയാണ് സമ്മാനം ലഭിക്കുന്നത്. സെപ്റ്റംബറിലെ ആദ്യ പ്രതിവാര നറുക്കെടുപ്പില്‍ ആണ് രാകേഷ് ശശിധരൻ വിജയിച്ചത്. ഖത്തറിലെ റീട്ടെയ്ൽ വ്യാപാരമേഖലയിൽ ആണ് രാകേഷ് ജോലി ചെയ്യുന്നത്. സുഹൃത്തുക്കളുമായി ചേർന്ന് എടുത്ത ടിക്കറ്റാണ് ഭാഗ്യം കൊണ്ടുവന്നത്. സമ്മാനത്തുക എല്ലാവരും ചേർന്ന് പങ്കുവയ്ക്കുമെന്നും തനിക്ക് ലഭിക്കുന്ന തുക തുക മകളുടെ വിദ്യാഭ്യാസത്തിനായി മാറ്റിവെക്കുമെന്നും രാകേഷ് പറഞ്ഞു. സമ്മാന വിവരം അറിയിക്കാനായി ബിഗ് ടിക്കറ്റ് പ്രതിനിധി വിളിച്ചപ്പോൾ വിശ്വസിക്കാൻ സാധിച്ചില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അതേസമയം, ഒക്ടോബര്‍ ഒന്നു മുതല്‍ ബിഗ് ടിക്കറ്റെടുക്കുന്നവര്‍ക്ക് ഓരോ ആഴ്ചയും ഒരു കിലോഗ്രാം 24 ക്യാരറ്റ് സ്വര്‍ണം വീതം സ്വന്തമാക്കാനുള്ള അവസരമാണ് അധികൃതർ നൽകുന്നത്. ഈ കാലയളവില്‍ ടിക്കറ്റുകള്‍ വാങ്ങുന്നവര്‍ക്ക് നവംബര്‍ മൂന്നാം തീയ്യതി 2.5 കോടി ദിര്‍ഹത്തിന്റെ ഗ്രാന്റ് പ്രൈസ് സ്വന്തമാക്കാനും അവസരം ലഭിക്കും. ഒക്ടോബര്‍ 31 വരെ ഓണ്‍ലൈനായോ അല്ലെങ്കില്‍ അബുദാബി അന്താരാഷ്ട്ര വിമാനത്തവാളത്തിലെയും അല്‍ ഐന്‍ വിമാനത്താവളത്തിലെയും ബിഗ് ടിക്കറ്റ് സ്റ്റോറുകള്‍ വഴിയോ ടിക്കറ്റുകളെടുക്കാം. ജോര്‍ദാന്‍ പൗരന്‍ താരിഖ് അസറാണ് ഈ മാസത്തെ ആദ്യ ആഴ്ചയിലെ നറുക്കെടുപ്പില്‍ വിജയിയായത്. ഒക്ടോബര്‍ പത്തിനാണ് നറുക്കെടുപ്പ് നടന്നത്. ഇന്ത്യക്കാരനായ രാമചന്ദ്രന്‍ ഗംഗാധരനാണ് സെപ്‍റ്റംബറിലെ നാലാമത്തെയും അവസാനത്തെയും പ്രതിവാര നറുക്കെടുപ്പില്‍ വിജയിയായത്.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/GCpslH0XQPP1cMx7G1RVZB
 
		 
		 
		 
		 
		
Comments (0)