കുവൈത്ത് സിറ്റി: കുവൈത്തില്‍ വൻ ലഹരി മരുന്ന് വേട്ട. വൻ ലഹരി മരുന്നുകളുടെ ശേഖരവുമായി മൂന്നുപേരെ അറസ്റ്റ് ചെയ്തു. ഇവരിൽ നിന്ന് നാല്‍പ്പത് കിലോ ഹാഷിഷും 150,000 ലഹരി ഗുളികകളും പിടിച്ചെടുത്തു. ഇതിന് പുറമെ തോക്കുകളും വെടിയുണ്ടകളും ഇവരുടെ പക്കല്‍ നിന്ന് പിടികൂടയിട്ടുണ്ടെന്നാണ് വിവരം. രാജ്യത്തേക്ക് വന്‍തോതില്‍ ലഹരിമരുന്ന് കടത്താന്‍ ശ്രമിച്ച ഇവരെ ജനറല്‍ അഡ്മിനിസ്‌ട്രേഷന്‍ ഓഫ് ഡ്രഗ് കണ്‍ട്രോള്‍ ഉദ്യോഗസ്ഥരാണ് അറസ്റ്റ് ചെയ്തത്. അടുത്തിടെയായി രാജ്യത്തേക്ക് ലഹരി കടത്താൻ ശ്രമിക്കുന്ന നിരവധി പേരാണ് അറസ്റ്റിലായത്. നാര്‍കോട്ടിക്‌സ് കണ്‍ട്രോള്‍ ഡയറക്ടറേറ്റ് ജനറല്‍, തീരസുരക്ഷാ സേനാ വിഭാഗവുമായി സഹകരിച്ച് നടത്തിയ പരിശോധനയിൽ കഴിഞ്ഞ ദിവസം 131 കിലോഗ്രാം ഹാഷിഷ് ആണ് പിടിച്ചെടുത്തത്. സംഭവത്തിൽ കുവൈത്ത് സമുദ്രാതിര്‍ത്തി കടന്നെത്തിയ രണ്ട് ഇറാന്‍ സ്വദേശികളെ കസ്റ്റഡിയിലെടുത്തിരുന്നു. കൂടാതെ, 25 കിലോഗ്രാം ഹാഷിഷുമായി രണ്ടുപേർ അടുത്തിടെ പിടിയിലായിരുന്നു. ജനറല്‍ അഡ്മിനിസ്‌ട്രേഷന്‍ ഓഫ് നാര്‍കോട്ടിക്‌സ് കണ്‍ട്രോള്‍ വിഭാഗം ഉദ്യോഗസ്ഥരാണ് ഇവരെ അറസ്റ്റ് ചെയ്തത്. വില്‍പ്പന ലക്ഷ്യമിട്ടാണ് ഇവര്‍ രാജ്യത്തേക്ക് ലഹരിമരുന്ന് എത്തിച്ചതെന്നാണ് പൊലീസ് നൽകുന്ന വിവരം.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/GCpslH0XQPP1cMx7G1RVZB