 
						kuwait policeകുവൈത്തിലെ അമേരിക്കന്‍ സൈനിക ക്യാമ്പില്‍ നിന്ന് മൂന്ന് കണ്ടെയ്‍നറുകള്‍ മോഷണം പോയി; അന്വേഷണം തുടങ്ങി
കുവൈത്ത് സിറ്റി: കുവൈത്തിലെ അമേരിക്കന്‍ സൈനിക ക്യാമ്പില്‍ നിന്ന് മൂന്ന് കണ്ടെയ്‍നറുകള്‍ മോഷണം പോയി. അബ്‍ദലിയിലെ ഷൂട്ടിങ് ക്യാമ്പില്‍ നിന്നാണ് മൂന്ന് കണ്ടെയ്‍നറുകള്‍ മോഷ്ടിച്ചത്. സംഭവത്തിൽ കുവൈത്ത് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു. അമേരിക്കന്‍ സൈനിക ഓഫീസറാണ് കണ്ടെയ്നറുകൾ മോഷണം പോയതുമായി ബന്ധപ്പെട്ട് പൊലീസിൽ പരാതി നൽകിയത്. തുടർന്ന് കുവൈത്ത് ക്രിമിനല്‍ എവിഡന്‍സ് ഡിപ്പാര്‍ട്ട്മെന്റില്‍ നിന്നുള്ള ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി. മോഷ്ടാവിനെ കണ്ടെത്തുന്നതിനായി ഉദ്യോഗസ്ഥർ സ്ഥലത്ത് നിന്ന് വിരലടയാളങ്ങള്‍ ഉള്‍പ്പെടെയുള്ള തെളിവുകള്‍ ശേഖരിച്ചതായാണ് വിവരം.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/GCpslH0XQPP1cMx7G1RVZB
 
		 
		 
		 
		 
		
Comments (0)