Posted By user Posted On

lulu hypermarket near meപരമ്പരാ​ഗത ഇറ്റാലിയൻ ഭക്ഷണം കഴിക്കാനിതാ സുവർണ്ണാവസരം; ലു​ലു ഹൈ​പ​ർ മാ​ർ​ക്ക​റ്റി​ൽ ‘ഇ​റ്റാ​ലി​യ​ൻ പ്ര​മോ​ഷ​ൻ 2022’

കു​വൈ​ത്ത് സി​റ്റി: ഇറ്റാലിയൻ ഭക്ഷണം കഴിക്കാനിതാ സുവർണ്ണാവസരം. ഇ​റ്റാ​ലി​യ​ൻ ഭ​ക്ഷ​ണ​ങ്ങ​ളു​ടെ​യും ഉ​ൽ​പ​ന്ന​ങ്ങ​ളു​ടെ​യും പ്ര​ദ​ർ​ശ​ന​വും വി​ൽ​പ​ന​യു​മാ​യി ലു​ലു ഹൈ​പ​ർ മാ​ർ​ക്ക​റ്റി​ൽ ഇ​റ്റാ​ലി​യ​ൻ വാ​ര​ത്തി​ന് തു​ട​ക്കമായി. ഒക്ടോബർ 12നാണ് ‘ഇ​റ്റാ​ലി​യ​ൻ പ്ര​മോ​ഷ​ൻ 2022’തുടങ്ങിയത്. ഒക്ടോബർ 18 വരെ പരിപാടി ഉണ്ടാകും. ലു​ലു ഹൈ​പ​ർ മാ​ർ​ക്ക​റ്റി​ന്റെ രാ​ജ്യ​ത്തെ എ​ല്ലാ ഔ​ട്ട്‌​ലെ​റ്റു​ക​ളി​ലും ന​ട​ക്കു​ന്ന മേ​ള​യി​ൽ ഇ​തോ​ട​നു​ബ​ന്ധി​ച്ച് പ്ര​ത്യേ​ക പ്ര​ദ​ർ​ശ​ന​ങ്ങ​ളും ഒരുക്കിയിട്ടുണ്ട്. പ്ര​ശ​സ്ത ഇ​റ്റാ​ലി​യ​ൻ ബ്രാ​ൻ​ഡു​ക​ളി​ൽ​നി​ന്നു​ള്ള ഒ​റി​ജി​ന​ൽ ഉ​ൽ​പ​ന്ന​ങ്ങ​ൾ പ്ര​ത്യേ​ക വി​ല​ക​ളി​ൽ ഇവിടെ കിട്ടും. ഇ​റ്റാ​ലി​യ​ൻ വി​ഭ​വ​ങ്ങ​ളു​മാ​യി പ്ര​ത്യേ​ക ഭ​ക്ഷ​ണ​ശാ​ല​ക​ളും ഒ​രു​ക്കി​യി​ട്ടു​ണ്ട്. പ​ര​മ്പ​രാ​ഗ​ത ഇ​റ്റാ​ലി​യ​ൻ സ്മാ​ര​ക​ങ്ങ​ളു​ടെ വ​ലി​യ ക​ട്ടൗ​ട്ടു​ക​ളും ചി​ത്ര​ങ്ങളുമായി മേളയിലെ പ്രധാന ആകർഷണം. പ​ര​മ്പ​രാ​ഗ​ത ഇ​റ്റാ​ലി​യ​ൻ നൃ​ത്ത പ്ര​ക​ട​ന​ങ്ങ​ളു​ടെ പ്ര​ദ​ർ​ശ​ന​വും കാണാനും സന്ദർശകർക്ക് അവസരമുണ്ട്.

കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/GCpslH0XQPP1cMx7G1RVZB

Comments (0)

Leave a Reply

Your email address will not be published. Required fields are marked *