നിർമ്മാണത്തിലിരിക്കുന്ന പുതിയ പ്രദേശങ്ങൾ ഒഴികെ, വിവിധ ഗവർണറേറ്റുകളിലെ സ്വകാര്യ റസിഡൻഷ്യൽ ഏരിയകളിൽ കരാറുകാർക്കും ബിസിനസ്സ് നടത്തുന്നവർക്കും ജോലി സമയം നിയന്ത്രിക്കുമെന്ന് അധികൃതർ. കുവൈറ്റ് മുനിസിപ്പാലിറ്റി ഡയറക്ടർ ജനറൽ എൻജിനീയർ അഹമ്മദ് അൽ മൻഫൂഹിയാണ് ഭരണപരമായ തീരുമാനം ഉടൻ പുറപ്പെടുവിക്കും കുവൈത്ത് മുനിസിപ്പാലിറ്റി ഡയറക്ടർ ജനറൽ എഞ്ചിനിയർ അഹ്മദ് അൽ മൻഫൂഹി ബേസ്മെന്റിലെ സ്റ്റോർഹൗസുകളിൽ നടത്തിയ സന്ദർശനത്തിനിടെയാണ് ഇക്കാര്യം മാധ്യമങ്ങളോട് സൂചിപ്പിച്ചത്. ചില കരാറുകാർ സ്വകാര്യ പാർപ്പിട മേഖലകളിൽ രാത്രി മുഴുവൻ നിർമ്മാണ പ്രവർത്തനങ്ങൾ നടത്തി വരുന്നതായി നിരീക്ഷിച്ചിരുന്നു. അതുവഴി താമസക്കാരെ ശല്യപ്പെടുത്തുകയും ഈ പ്രദേശങ്ങളുടെ പൊതുവായ രൂപം വികലമാക്കുകയും ചെയ്തതോടെയാണ് കരാറുകാരുടെ ജോലി സമയം ക്രമീകരിക്കുന്നത്. കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/CpCA25v2C1QELOq7Zla98s