കുവൈറ്റിൽ 60 വയസ്സിന് മുകളിലുള്ള ബിരുദമില്ലാത്ത എല്ലാ പ്രവാസികൾക്കും അവരുടെ പ്രായം കണക്കിലെടുക്കാതെ തൊഴിൽ പെർമിറ്റുമായി ബന്ധപ്പെട്ട നിയന്ത്രണങ്ങൾ ബാധകമാക്കാനുള്ള അഭ്യർത്ഥന നിരസിച്ചു. രാജ്യത്തെ ജനസംഖ്യാപരമായ അസന്തുലിതാവസ്ഥ പരിഹരിക്കുന്നതിനുള്ള പാനലിന്റേതാണ് തീരുമാനം. ബിരുദം ഇല്ലാത്ത 60 വയസ്സിനു മുകളിലുള്ള പ്രവാസികൾക്ക് KD 250 ഫീസും, സ്വകാര്യ ആരോഗ്യ ഇൻഷുറൻസും ഉണ്ടെങ്കിൽ മാത്രമേ അവരുടെ വർക്ക് പെർമിറ്റുകൾ പുതുക്കാൻ കഴിയൂ. ഇവരുടെ വാർഷിക പുതുക്കലിനുള്ള മൊത്തം ചെലവ് ഏകദേശം 850 KD വരും. എന്നാൽ പ്രവാസികളെ ആവശ്യമുള്ള നിരവധി ജോലികൾ ഇപ്പോൾ രാജ്യത്ത് ഉണ്ടെന്നാണ് റിപ്പോർട്ട്. അതിനാൽ കൂട്ട പലായനം ഉണ്ടാകാതിരിക്കാൻ, കുറഞ്ഞ പ്രായത്തിലുള്ള പ്രവാസികളെ ഉൾപ്പെടുത്താനാണ് തീരുമാനം. അതിനാൽ നിയന്ത്രണങ്ങൾ മാറ്റാനുള്ള അഭ്യർത്ഥന അംഗീകരിക്കേണ്ടതില്ലെന്നും കമ്മിറ്റി തീരുമാനിച്ചു. കുവൈറ്റിലെ വാർത്തകളും വിശേഷങ്ങളും അറിയാൻ വാട്സാപ്പ് ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://chat.whatsapp.com/BZn1FjZuXil57lV7tJoLTL