 
						കുവൈറ്റിൽ സ്വർണാഭരണങ്ങളുടെ ആവശ്യകത വർദ്ധിക്കുന്നു
കുവൈറ്റിൽ സ്വർണാഭരണങ്ങളുടെ ആവശ്യകത വർദ്ധിച്ചതായി കണക്കുകൾ. വേൾഡ് ഗോൾഡ് കൗൺസിൽ പുറത്തുവിട്ട കണക്കുകൾ പ്രകാരമാണ് ഈ വർഷം ആദ്യപാദത്തിൽ രാജ്യത്ത് സ്വർണാഭരണങ്ങൾ വാങ്ങുന്നവരുടെ എണ്ണം വർധിച്ചതായി കണക്കുകൾ സൂചിപ്പിക്കുന്നത്. കണക്കുകൾ പ്രകാരം വാർഷിക അടിസ്ഥാനത്തിൽ മൂന്ന് ശതമാനം വർദ്ധനയാണ് ഉണ്ടായിരിക്കുന്നത്. 2022 ജൂൺ 30ന് അവസാനിച്ച മൂന്നു മാസങ്ങളിൽ കുവൈറ്റിലെ ആഭരണങ്ങളുടെ ആവശ്യകത ഏകദേശം 3.8 ആയി. എന്നാൽ കഴിഞ്ഞ വർഷം ഇതേ കാലയളവിൽ ഇത് 3.7 ആയിരുന്നു.
ഈ വർഷം ആദ്യപകുതിയിൽ കുവൈറ്റിൽ ആഭരണങ്ങൾക്കുള്ള ഡിമാൻഡ് 6.88 ആണ് രേഖപ്പെടുത്തിയത്. 2021 ലെ ആദ്യ ആറുമാസങ്ങളിൽ ഇത് 7.1 2 ടൺ ആയിരുന്നു. കുവൈറ്റിലെ വാർത്തകളും വിശേഷങ്ങളും അറിയാൻ വാട്സാപ്പ്  ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://chat.whatsapp.com/BhHBRXSbWIPF93EcrTpEcZ
 
		 
		 
		 
		 
		
Comments (0)