ഈദിന്റെ ആദ്യ ദിവസം 70,000 യാത്രക്കാർ;കുവൈറ്റ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ യാത്രക്കാരുടെ വൻ തിരക്ക്

ഈദ് അൽ അദ്ഹ അവധിയുടെ തുടക്കത്തിൽ കുവൈറ്റ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ യാത്രക്കാരുടെ വൻ തിരക്ക്.  അവധി ആഘോഷങ്ങൾക്കായി
വിവിധ രാജ്യങ്ങളിൽ നിന്നായി നിരവധി സന്ദർശകരാണ് രാജ്യത്തെത്തിയത്.
ആദ്യ ദിവസം 280 വിമാനങ്ങളിലായി  70,000 സന്ദർശകരാണ് രാജ്യത്ത് എത്തിയത്. പകർച്ചവ്യാധികൾ കാരണം കഴിഞ്ഞ രണ്ട് വർഷമായി ടൂറിസം നിർത്തിവച്ചിരിക്കുകയായിരുന്നു.  പല രാജ്യങ്ങളും ആരോഗ്യ നിയന്ത്രണങ്ങൾ നീക്കിയതിന് ശേഷം നിരവധി കുവൈറ്റികളും പ്രവാസികളും വേനൽക്കാല അവധിയും വാർഷിക അവധിയും ആസ്വദിക്കാൻ ടിക്കറ്റ് ബുക്ക് ചെയ്തു.
ദുബായ്, സൗദി അറേബ്യ, തുർക്കി, ഈജിപ്ത്, യൂറോപ്യൻ രാജ്യങ്ങൾ എന്നിവ ഉൾപ്പെടുന്നതാണ് യാത്രയ്ക്കുള്ള പ്രധാന ലക്ഷ്യസ്ഥാനങ്ങൾ.  കുവൈറ്റ് ഇന്റർനാഷണൽ എയർപോർട്ടിലെ തിരക്ക് ഒഴിവാക്കാൻ യാത്ര ചെയ്യാൻ ആഗ്രഹിക്കുന്നവർ വിമാനം പുറപ്പെടുന്നതിന് 4 മണിക്കൂർ മുമ്പ് വിമാനത്താവളത്തിൽ എത്തണമെന്ന് ഡിജിസിഎ അറിയിച്ചു.

https://www.kuwaitvarthakal.com/2022/07/07/google-currency/

Related Posts

Leave a Reply

Your email address will not be published. Required fields are marked *