കുവൈറ്റിൽ സർക്കാർ മേഖലയിൽ ജോലി ചെയ്യുന്നതിൽ 20 ശതമാനം പ്രവാസികൾ. അടുത്തിടെയുള്ള ഔദ്യോഗിക കണക്കുകൾ പ്രകാരം സർക്കാർ ഏജൻസികളിലെ 19.8 ശതമാനം ജീവനക്കാരും കുവൈറ്റികളല്ല. സെൻട്രൽ സ്റ്റാറ്റിസ്റ്റിക്കൽ ബ്യൂറോ പുറത്തുവിട്ട കണക്കുകൾ പ്രകാരം 362,133 കുവൈറ്റികളും 89,827 നോൺ- കുവൈറ്റികളുമുൾപ്പെടെ മാർച്ച് 31 വരെ സർക്കാർ മേഖലയിലെ ജീവനക്കാരുടെ എണ്ണം 451,960 ആയി. മൊത്തം ജനസംഖ്യയുടെ 80.2 ശതമാനവും കുവൈറ്റ് പൗരന്മാരാണ്.കുവൈറ്റിലെ വാര്‍ത്തകളും വിശേഷങ്ങളും അറിയാന്‍ വാട്സ്ആപ്പ് ലിങ്കില്‍ ക്ലിക്ക് ചെയ്യുകhttps://chat.whatsapp.com/I8FSZXu0P9mIeju4HGE4om