രാജ്യത്ത് ക്യാൻസർ രോഗികൾക്കുള്ള മരുന്നുകളുടെ ക്ഷാമം രൂക്ഷമാകുന്നതായി റിപ്പോർട്ട്. ക്യാൻസർ രോഗികൾക്കുള്ള മരുന്ന് ലഭിക്കുന്നില്ലെന്നാണ് ചികിത്സയിലുള്ള നിരവധി പൗരന്മാർ പറയുന്നത്. രോഗികൾ തങ്ങൾക്ക് നിർദ്ദേശിച്ച മരുന്നുകൾ നിർത്തലാക്കിയതിനാൽ വലിയ പ്രതിസന്ധിയാണ് അനുഭവിക്കുന്നത്. മരുന്നിനായി ഹുസൈൻ മാക്കി ജുമാ സെന്ററിൽ ഒന്നിലധികം തവണ പോകേണ്ടി വന്നുവെന്നും അവർ പറഞ്ഞു. മരുന്നുകൾ ലഭിക്കുന്നില്ലെന്നും ഈ വിഷയത്തിൽ നിലവിൽ പരിഹാരമായില്ലെന്നുമാണ് അധികൃതർ പ്രതികരിക്കുന്നത്.
പ്രതിരോധശേഷിക്കുറവ് എല്ലാ രോഗികളും നേരിടുന്ന അവസ്ഥയാണ്. അത് കൊണ്ട് മറ്റ് മരുന്നുകളൊന്നും അവർക്ക് അനുയോജ്യമല്ലെന്നും രോഗികൾ ചൂണ്ടിക്കാട്ടുന്നു. കൊവിഡ് മഹാമാരി മരുന്നുകളുടെ ഉത്പാദനത്തെ ഗുരുതരമായി ബാധിച്ചുവെന്ന് ഫെഡറേഷൻ ഓഫ് ഡ്രഗ് ഇംപോർട്ടേഴ്സ് ആൻഡ് ഫാർമസീസ് തലവൻ ഫൈസൽ അൽ മൊജെൽ പറഞ്ഞു. മരുന്നുകളഉടെ ഷിപ്പിംഗിനെയും വിതരണത്തെയും മഹാമാരി തടസപ്പെടുത്തിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കുവൈറ്റിലെ വാര്‍ത്തകളും വിശേഷങ്ങളും അറിയാന്‍ വാട്‌സ്ആപ്പ് ലിങ്കില്‍ ക്ലിക്ക് ചെയ്യുക https://chat.whatsapp.com/JELqdROJ3yH8vFB99zDpu8