ബലി പെരുന്നാളിനോടനുബന്ധിച്ച് കുവൈറ്റിൽ പ്രാദേശിക ബാങ്കുകൾക്ക് ജൂലൈ 10 ഞായറാഴ്ച മുതൽ ജൂലൈ 16 ശനിയാഴ്ച വരെ അവധി പ്രഖ്യാപിച്ചു. എന്നാൽ ജൂലൈ 14 വ്യാഴാഴ്ച പ്രധാന കേന്ദ്രങ്ങളിലെ ബാങ്കിങ് ശാഖകൾ വഴിയും, വിവിധ ഗവർണറേറ്റുകളിലെ പ്രത്യേക ശാഖകൾ വഴിയും പരിമിതമായ രീതിയിൽ ബാങ്കിംഗ് സേവനങ്ങൾ നൽകുമെന്ന് കുവൈറ്റ് ബാങ്കിംഗ് അസോസിയേഷൻ അധികൃതർ അറിയിച്ചു. ജൂലൈ 8 വ്യാഴാഴ്ചത്തെ പ്രവർത്തി ദിവസത്തിനു ശേഷം പിന്നീട് ജൂലൈ 17ന് ആയിരിക്കും ബാങ്കുകൾ തുറക്കുക. അതായത് ഒൻപത് ദിവസത്തെ അവധി ബാങ്കുകൾക്ക് ലഭിക്കും. വെള്ളി ശനി ഉൾപ്പെടെയുള്ള വാരാന്ത്യ അവധികൾ ഉൾപ്പെടെ 9 ദിവസത്തെ അവധിയാണ് പൊതുമേഖലാ സ്ഥാപനങ്ങൾക്ക് സർക്കാർ നൽകിയിരിക്കുന്നത്. കുവൈറ്റിലെ വാര്‍ത്തകളും വിശേഷങ്ങളും അറിയാന്‍ വാട്‌സ്ആപ്പ് ലിങ്കില്‍ ക്ലിക്ക് ചെയ്യുകhttps://chat.whatsapp.com/HGZJWJ7YDeHKYhAnrlH2OV