കുവൈറ്റിനെ തന്നെ നടുക്കിയ ഫരാഹ് അക്ബർ കൊലകേസിലെ പ്രതിയുടെ വധശിക്ഷ റദ്ദാക്കി ജീവപര്യന്തം തടവിന് ശിക്ഷിച്ചു. കൗൺസിലർ നാസർ അൽ ഹൈദ് തലവനായ അപ്പീൽ കോടതിയാണ് വധശിക്ഷ റദ്ദാക്കിയത്. പ്രതിക്കെതിരെ ആസൂത്രിത കൊലപാതകം ചുമത്താനുള്ള വ്യവസ്ഥകളിലൊന്ന് പരാജയപ്പെട്ടതിനെ തുടർന്നാണ് കോടതി ശിക്ഷ കുറച്ചത്. കൊലപാതകം തട്ടിക്കൊണ്ടുപോകൽ എന്നീ കുറ്റങ്ങളാണ് പ്രതിക്കെതിരെ ചുമത്തിയിരുന്നത്.
വഴിയാത്രക്കാരുടെ മുൻപിൽ വെച്ചാണ് ഫരാഹിനെ തട്ടിക്കൊണ്ടുപോയി പ്രതി കൊലപ്പെടുത്തിയത്. ഫസ്റ്റ് ഇൻസ്റ്റന്റ് കോടതി പുറപ്പെടുവിച്ച വധശിക്ഷ ശരിവച്ച് പരമാവധി ശിക്ഷ നൽകണമെന്ന് പ്രോസിക്യൂഷൻ അപ്പീൽ കോടതിയിൽ ആവശ്യപ്പെട്ടിരുന്നു. വിധിക്കെതിരെ പബ്ലിക് പ്രോസിക്യൂഷൻ അപ്പിൽ നൽകുമെന്നും ശിക്ഷ കൂട്ടാൻ ആവശ്യപ്പെടുമെന്നുമാണ് വിവരങ്ങൾ. കുവൈറ്റിലെ വാര്‍ത്തകളും വിശേഷങ്ങളും അറിയാന്‍ വാട്‌സ്ആപ്പ് ലിങ്കില്‍ ക്ലിക്ക് ചെയ്യുക https://chat.whatsapp.com/JELqdROJ3yH8vFB99zDpu8