കുവൈറ്റിൽ നിർമ്മാണത്തിൽ ഇരിക്കുന്ന ഏതെങ്കിലും കെട്ടിടത്തിൽ മദ്യനിർമ്മാണം മുതലായ നിയമവിരുദ്ധ പ്രവർത്തനങ്ങൾ റിപ്പോർട്ട് ചെയ്താൽ കെട്ടിടം നോക്കുന്നവരെ നാടുകടത്തുമെന്ന് അധികൃതർ. കെട്ടിടങ്ങളിലെ താമസക്കാരുടെ പെരുമാറ്റം നിരീക്ഷിക്കാൻ കെട്ടിടങ്ങളുടെ വാച്ച്മാൻ ഉത്തരവാദിയാണെന്നും സംശയാസ്പദമായ എന്തെങ്കിലും പ്രവർത്തനങ്ങൾ കണ്ടെത്തിയാൽ അവർ ആഭ്യന്തര മന്ത്രാലയത്തെ അറിയിക്കണമെന്നും റിപ്പോർട്ടിൽ പറയുന്നു. അപ്പാർട്ട്മെന്റ് നിയമവിരുദ്ധ പ്രവർത്തനങ്ങൾക്ക് ഉപയോഗിക്കുന്നതിനെക്കുറിച്ച് വാച്ച്മാൻ അറിയാതെയിരിക്കില്ലെന്നും ആഭ്യന്തര മന്ത്രാലയത്തെ അറിയിക്കുന്നതിലോ ആ വാടകക്കാരനുമായുള്ള കരാർ അവസാനിപ്പിക്കുന്നതിലോ പരാജയപ്പെടുന്നത് അയാൾ ഇവയുടെ പങ്കാളിയോ, ഗുണഭോക്താവോ ആണെന്ന് കണക്കാക്കുമെന്നും റിപ്പോർട്ട് കൂട്ടിച്ചേർത്തു. കുവൈറ്റിലെവാര്‍ത്തകളും വിശേഷങ്ങളും അറിയാന്‍ വാട്‌സ്ആപ്പ് ലിങ്കില്‍ ക്ലിക്ക് ചെയ്യുക https://chat.whatsapp.com/IDwxGh3Atoa4xDAm5OEfIg