കുവൈറ്റിലെ ഇന്ത്യൻ വിദ്യാലയങ്ങളിൽ നടത്തിക്കൊണ്ടിരിക്കുന്ന സൂര്യനമസ്കാര പ്രവർത്തനം നിർത്തലാക്കണമെന്ന് ആവശ്യപ്പെട്ട് എംപി അഹമ്മദ് മുതീ അൽ – അസ്മി. ഇതിനായി അടിയന്തര തീരുമാനം പുറപ്പെടുവിക്കണമെന്ന് വിദ്യാഭ്യാസ മന്ത്രി ഡോ. അലി അൽ മുദാഫിനോട് ആവശ്യപ്പെട്ടു. കുവൈറ്റ് ഒരു ഇസ്ലാമിക രാഷ്ട്രമാണെന്നും, ഇസ്ലാമിക മതവിശ്വാസങ്ങളുടെ അസ്തിത്വത്തെയും, വ്യവസ്ഥകളെയും ചോദ്യംചെയ്യുകയും വിദ്യാർഥികളെ ബാധിക്കുകയും ചെയ്യുന്ന വിദേശ സ്കൂളുകളിലെ ഇത്തരം പ്രവർത്തനങ്ങൾ അംഗീകരിക്കാൻ കഴിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കുവൈറ്റിലെ ചില ഇന്ത്യൻ വിദ്യാലയങ്ങളിൽ യോഗ പഠനത്തിന്റെ ഭാഗമായി സൂര്യനമസ്കാരം പരിശോധിക്കുന്നുണ്ട്. ഇതിനെതിരെയാണ് എംപി രംഗത്തെത്തിയിരിക്കുന്നത്. കുവൈറ്റിലെവാര്‍ത്തകളും വിശേഷങ്ങളും അറിയാന്‍ വാട്‌സ്ആപ്പ് ലിങ്കില്‍ ക്ലിക്ക് ചെയ്യുക https://chat.whatsapp.com/IDwxGh3Atoa4xDAm5OEfIg